Headlines

പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഔഷധിയില്‍ രണ്ട് ഒഴിവുകള്‍.. ശമ്പളം ഇത്ര | Kerala Jobs: Apply for Boiler Operator Posts In Oushadhi, Check Salary, Eligibility & Last Date Here


Jobs

oi-Jithin TP

ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി ഔഷധി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ രണ്ട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ തന്നെയായിരിക്കും നിയമനം. കരാര്‍/താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നിയമനമാണ് നടക്കുക. യോഗ്യരായ 15.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19750 രൂപ ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 വയസിനും 41 വയസിനും ഇടയിലായിരിക്കണം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബോയിലര്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. മുന്‍കാല പരിചയം ആവശ്യമില്ല.

Kerala Jobs

ഔഷധി റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖകളുടെ പരിശോധന, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്പേജില്‍ ലഭ്യമായ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ‘ഔഷധി ഓഫീസ്, കുട്ടനെല്ലൂര്‍, തൃശൂര്‍ – 680014’ എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ഓഗസ്റ്റ് 15 ആണ്. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ www.oushadhi.org സന്ദര്‍ശിക്കുക. ഹോം പേജിലെ ‘Recruitment / Career / Advertising’ മെനുവില്‍ പ്രസ്തുത തസ്തികയിലേക്കുള്ള വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വ്വം വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക.

താഴെ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ അപേക്ഷ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിച്ച് വെക്കണം

ഔഷധി

തൃശൂര്‍ നഗരത്തിലെ കുട്ടനെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഔഷധി അഥവാ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യന്‍ മെഡിസിന്‍സ്) കേരള ലിമിറ്റഡ്. പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഏകദേശം 450-ഓളം ആയുര്‍വേദ മരുന്ന് കൂട്ടുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *