Headlines

കാറുകൾ, സിറ്റിയിൽ സ്ഥലം, സ്വർണം.. ബിഗ് ബോസിന് ശേഷം സ്വന്തമാക്കിയത് വെളിപ്പെടുത്തി അനുമോൾ| Bigg Boss Winner Anumol Reveals For The First Time What All She Has Acquired After the show; Cars, Land in the City, Gold..


Movie News

oi-Sajitha Gopie

ബിഗ് ബോസ് മലയാളം സീസൺ 7നിൽ വിജയി ആയത് നടിയും ടെലിവിഷൻ താരവുമായ അനുമോൾ ആയിരുന്നു. വലിയ പിന്തുണ ആയിരുന്നു ഷോയിൽ അനുമോൾക്ക് ലഭിച്ചത്. അതിനൊപ്പം തന്ന കടുത്ത സൈബർ ആക്രമണവും അനുമോൾ നേരിട്ടിരുന്നു.

ബിഗ് ബോസിൽ പോയതോടെ ജീവിതം മാറിയെന്ന് ഷോ വിജയിച്ച ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ അനുമോൾ പറയുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിലാണ് ആദ്യമായി ബിഗ് ബോസ് അനുഭവങ്ങൾ അനുമോൾ തുറന്ന് പറയുന്നത്.

” ഇപ്പോള്‍ വീട്ടില്‍ നാല് കാറുകളായെന്ന് അനു പറയുന്നു. അച്ഛന്‍ എപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളായിരുന്നു വാങ്ങാറുളളത്. താന്‍ അതിന് ശേഷം ഒരു കിയ വാങ്ങിച്ചു. അത് കൂടാതെ ബിഗ് ബോസില്‍ നിന്നും അനുവിന് സമ്മാനമായി കാര്‍ ലഭിച്ചിരുന്നു. മാത്രമല്ല ബിഗ് ബോസിന് ശേഷം സിറ്റിയില്‍ തന്നെ സ്ഥലം വാങ്ങി. അത് വലിയൊരു ആഗ്രഹം ആയിരുന്നു, സിറ്റിയില്‍ സ്ഥലം വാങ്ങി വീട് വെക്കണം എന്നത്.

Bigg Boss

നേരത്തെ സ്ഥലം വാങ്ങി എല്ലാവരും ചേര്‍ന്ന് ഒരു വീട് വെച്ചിട്ടുണ്ട്. പക്ഷേ അത് ചേച്ചിക്ക് കൊടുത്തതാണ്. അതിന്റെ ലോണ്‍ ആയിരുന്നു 30 ലക്ഷം. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ അമ്മയും അച്ഛനും ചേച്ചിയുമൊക്കെ നല്ലൊരു സ്ഥലമുണ്ട് എന്ന് പറഞ്ഞു. പോയി നോക്കിയപ്പോള്‍ ഇഷ്ടപ്പെട്ടു, അത് നല്ല വിലയായി. ആ സ്ഥലം വാങ്ങി. സിറ്റിയില്‍ തന്നെ 25 സെന്റ് സ്ഥലം വാങ്ങി, സ്വര്‍ണം വാങ്ങി, അത് ബാങ്കിലാണ്.

അച്ഛന് പിറന്നാളിന് മോതിരം വാങ്ങിക്കൊടുത്തു, അമ്മയ്ക്ക് മാല മാറ്റി വാങ്ങി. ചേച്ചിക്ക് നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുത്തു. ബിഗ് ബോസിലേക്ക് കയറിച്ചെന്നത് ഒരു കുടുംബത്തെ പോലെ കാണണം, എല്ലാവരേയും സ്‌നേഹിക്കണം എന്നൊക്കെ വിചാരിച്ചിട്ടാണ്. പക്ഷേ അവിടെ ചെന്ന് കയറിയപ്പോഴാണ് മനസ്സിലാകുന്നത് എല്ലാവരും തന്നെയൊരു ശത്രുവായിട്ടാണ് കാണുന്നത് എന്ന്, അനുമോള്‍ പറയുന്നു.

അവിടെ നമുക്ക് ഫോണില്ല, വാച്ചില്ല. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് താനൊരു ഫോണ്‍ അഡിക്ട് ആയിരുന്നു. അവിടെ ചെന്ന് കഴിയുമ്പോള്‍ ധൈര്യമൊക്കെ താനേ വരും. മര്യാദയ്ക്ക് ഫുഡും കഴിച്ച് വീട്ടിലിരുന്നതാ, വല്ല കാര്യവും ഉണ്ടായിരുന്നോ ഇങ്ങോട്ട് വരാന്‍ എന്നൊക്കെ തോന്നും. അച്ഛനേയും അമ്മയേയും ഒക്കെ ഓര്‍മ്മ വരും. അപ്പോഴാണ് കരച്ചില്‍ വരുന്നത്. ഇവരൊക്കെ എന്തിനാണ് ഇത്ര ദേഷ്യം കാണിക്കുന്നത് എന്നൊക്കെ തോന്നും. പിന്നെ മനസ്സിലായി എന്തിനാണ് ദേഷ്യം എന്നത്.

അവിടെ ഉളളവരേക്കാള്‍ കുറച്ച് ഫെയിം കൂടുതലുളള ആളായിരുന്നു താന്‍. ഓഡിയന്‍സിന്റെ പിന്തുണയുണ്ട്. തന്റെ പിആര്‍ ആരെന്ന് നേരത്തെ അറിഞ്ഞതും തന്നോടുളള ദേഷ്യത്തിന് കാരണമായി എന്ന് പിന്നീടാണ് അറിഞ്ഞത്. പിആര്‍ ഇത്ര മോശമാണോ എന്ന് തോന്നി. പഴയ ബിഗ് ബോസ് സീസണുകള്‍ ഒന്നും കാണാതെയാണ് പോയത്. സ്റ്റാര്‍ മാജികിലേത് പോലെ തമാശയും കണ്ടന്റുമൊക്കെ കൊടുത്ത് നില്‍ക്കാം എന്ന് കരുതിയാണ് പോയത്. പക്ഷേ ആദ്യ ദിവസം തന്നെ ഒരാളുമായി വഴക്കായി. ഇപ്പോള്‍ സംസാരിക്കാനും ആളുകളെ മനസ്സിലാക്കാനും ജീവിക്കാനും പഠിച്ചു, അനുമോള്‍ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *