Headlines

ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് രാത്രി 12 ആയിട്ടും തൃശൂരില്‍; ആകെ 10 യാത്രക്കാര്‍, ഇങ്ങനെ പോയാല്‍ | Bengaluru KSRTC Volvo Bus From Thiruvananthapuram With Just 10 People Due To Slow Running, Anil Akkara


Travel

oi-Ashif N

കെഎസ്ആര്‍ടിസി ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോകുകയാണ്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി വനിതകളുടെ കൈയ്യടി നേടിയെങ്കില്‍, ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന ബസുകളും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതിലൊന്നാണ് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ്. ആഡംബരം നിറഞ്ഞ യാത്രയാണ് ഈ ബസിന്റെ വാഗ്ദാനം.

എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വോള്‍വോ ബസില്‍ കയറിയ അനുഭവം സങ്കടകരമായിരുന്നു എന്നാണ് മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ അനില്‍ അക്കര പറയുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ബസില്‍ കയറിയ അദ്ദേഹം തൃശൂരില്‍ എത്തിയത് രാത്രി 12 മണിയോടെയാണ്. ഇങ്ങനെ പോയാല്‍ ബെംഗളൂരുവില്‍ എപ്പോഴെത്തുമെന്ന് അദ്ദേഹം ചോദിക്കുന്നു. വൈകാനുള്ള കാരണവും അനില്‍ അക്കര സൂചിപ്പിച്ചു…

bengaluru ksrtc volvo bus

അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ”സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ? കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്തത് KSRTCയുടെ ഒരു വോൾവോ ബസ്സിലായിരുന്നു. സൂപ്പർ ബസ്. മികച്ച സൗകര്യങ്ങൾ. നല്ല യാത്രാനുഭവം. പക്ഷേ ഒരു കാര്യം മാത്രം മനസ്സിലായില്ല. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തുനിന്ന് കയറിയ ഞാൻ രാത്രി 12 മണിയോടെയാണ് തൃശ്ശൂരിൽ ഇറങ്ങിയത്. ഏകദേശം 9 മണിക്കൂർ യാത്ര!

ബാംഗ്ലൂരിലേക്ക് പോകുന്ന സർവീസാണ് ഇത്. ഈ വേഗതയിൽ പോയാൽ ബാംഗ്ലൂരിലെത്തുമ്പോൾ ഉച്ചയാകുമല്ലോ! ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ബസ്സിൽ ഞാനടക്കം പത്തിൽ താഴെ യാത്രക്കാർ മാത്രം. എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസ്സിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നു: “ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല. മറ്റ് ബസ്സുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസ്സിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല.”

ഇത് ശരിയാണെങ്കിൽ, പ്രശ്നം യാത്രക്കാരുടേതല്ല; സർവീസ് മാനേജ്മെന്റിന്റേതാണ്.
ഞാൻ ഏകദേശ കണക്ക് കൂട്ടിയപ്പോൾ, ഇത്തരത്തിൽ സർവീസ് നടത്തുന്നതിലൂടെ ഒരു ബസ്സിൽ നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും KSRTCയ്ക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാം. നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണം. KSRTCയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം.

നഷ്ടത്തിലോടുന്ന സർവീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല വണ്ടി,നല്ല സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം. KSRTCയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം.”



Source link

Leave a Reply

Your email address will not be published. Required fields are marked *