Last Updated:
14 വർഷം മുമ്പ് 1.94 കോടി രൂപയ്ക്കാണ് ഇവർ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. ഇന്ന് അതിന്റെ നാലിരട്ടി വിലയായ 4.40 കോടി രൂപയ്ക്ക് വിറ്റു
മുംബൈയിൽ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമാണ് ജൂഹു. അമിതാഭ് ബച്ചൻ, വരുണ്‍ ധവാൻ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും നിർമാതാക്കളും സംവിധായകരും ഇവിടെ താമസിക്കുന്നുണ്ട്. 14 വർഷം മുമ്പ് വാങ്ങിയ അപ്പാർട്ട്മെന്റ് നാലിരട്ടി വിലയ്ക്ക് വിറ്റിരിക്കുകയാണ് നടി മാധുരി ദീക്ഷിതും ഭർത്താവ് ഡോ. ശ്രീറാം മാധവ് നെനെയും. 14 വർഷം മുമ്പ് 1.94 കോടി രൂപയ്ക്കാണ് ഇവർ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. ഇന്ന് അതിന്റെ നാലിരട്ടി വിലയായ 4.40 കോടി രൂപയ്ക്ക് വിറ്റു.
