Headlines

ജീവിതത്തില്‍ ഇനി സന്തോഷം മാത്രം.. സമ്പത്തിന്റെ പെരുമഴ; നാളെ മുതല്‍ ഇവരുടെ നല്ലകാലം | Chandra Mangal Sankramanam: These Three Zodiac Signs Good Times Will Begins From Tomorrow, Details Inside


Astrology

oi-Jithin TP

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള സംഭവവികാസങ്ങള്‍ ജ്യോതിഷ പ്രകാരം പ്രവചിക്കാനാകും. വ്യക്തികളുടെ ജനന സമയം, ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന വ്യക്തികളുടെ ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്.

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Chandra Mangal Sankramanam

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും പ്രദാനം ചെയ്യുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വയും ചന്ദ്രനും. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ ഐശ്വര്യങ്ങള്‍ വന്ന് ചേരും എന്നാണ് വിശ്വാസം. ആത്മാവ്, മനസ് എന്നിവയുടെ കാരകന്‍ എന്നാണ് ചന്ദ്രന്‍ അറിയപ്പെടുന്നത്. നിഴല്‍ ഗ്രഹമായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്.

ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ഇപ്പോഴിതാ ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചൊവ്വ-ചന്ദ്ര സംഗമത്തിന് വഴിയൊരുങ്ങുകയാണ്. ആഗസ്റ്റ് 9 ഞായറാഴ്ച പുലര്‍ച്ചെയാണ് ചാന്ദ്ര-മംഗള സംഗമം നടക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം…

വൃശ്ചികം

ചാന്ദ്ര-മംഗള സംഗമം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ അംഗീകാരങ്ങള്‍ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും.

മകരം

മകരം രാശിക്കാര്‍ക്ക് ചാന്ദ്ര-മംഗള സംഗമം ഗുണം ചെയ്യും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാലത്തെ പിണക്കങ്ങള്‍ മാറി പഴയ സ്‌നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകാനാകും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

കുംഭം

ചാന്ദ്ര-മംഗള സംഗമം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആസ്തിയില്‍ പെട്ടെന്നുള്ള വര്‍ധനവിന് സാധ്യത കാണുന്നു. ജോലി സ്ഥലത്തെ സമ്മര്‍ദ്ദ അന്തരീക്ഷം മെച്ചപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ പ്രതീക്ഷിക്കാം. അതുവഴി കരിയറില്‍ ഉയരങ്ങളിലെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ വലിയ വിജയം കൈവരിക്കാനാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *