Headlines

സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാൻ പാടില്ലേ? കൂടുതൽ വേഗത്തിൽ കട്ടിയിൽ രോമം വളരുമോ?| Can women shave facial hair? Will it grow back faster and thicker? Know all details


Lifestyle

oi-Sajitha Gopie

ഇന്നത്തെ കാലത്ത് മേക്കപ്പ് ഇല്ലാതെ സ്ത്രീകളിൽ മിക്കവരും പുറത്തിറങ്ങുക പതിവില്ല. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമങ്ങൾ. നെറ്റിയിലും മൂക്കിന് താഴെയും താടിയിലുമൊക്കെയുളള കുഞ്ഞ് രോമങ്ങൾ മേക്കപ്പ് കുളമാക്കും.

എന്നാൽ മുഖത്തെ രോമം ഷേവ് ചെയ്യാൻ പലർക്കും ഭയമാണ്. ഷേവ് ചെയ്ത ഭാഗത്ത് കൂടുതൽ രോമം വളരുമെന്നും കൂടുതൽ കട്ടിയിൽ രോമം വളരും എന്നുമുളള ധാരണയാണ് ഈ പേടിക്ക് പിന്നിൽ. ശരിക്കും സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്താൽ പണി കിട്ടുമോ?

ഇത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കത്. സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. ഷേവ് ചെയ്താൽ രോമത്തിന് കട്ടിയോ നിറമോ ഒന്നും കൂടില്ല. മാത്രമല്ല രോമവളർച്ചയും വേഗത്തിലാകില്ല. കാരണം ഷേവ് ചെയ്യുമ്പോൾ ചർമ്മത്തിന് മുകളിലുള്ള രോമം മാത്രമാണ് മുറിച്ചു മാറ്റപ്പെടുന്നത്, അല്ലാതെ രോമത്തിന്റെ വേരുകളല്ല.

women

മുഖം വൃത്തിയാക്കിയ ശേഷം വൃത്തിയുളള റേസർ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ ഷേവിംഗ് തികച്ചും സുരക്ഷിതമാണ്. ഷേവിംഗ് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. മുഖത്തെ രോമം പെട്ടെന്ന് നീക്കം ചെയ്യാം. മാത്രമല്ല മേക്കപ്പ് ഇടുമ്പോൾ ഫൌണ്ടേഷനൊക്കെ ചർമ്മത്തിൽ നന്നായി ചേർന്ന് നിക്കും. ചർമ്മത്തിലെ മൃതകോശങ്ങൾ നീങ്ങി ചർമ്മം മൃദുവാക്കാനും രോമം ഷേവ് ചെയ്യുന്നതിലൂടെ സഹായിക്കും.

സാധാരണഗതിയിൽ മുഖം ഷേവ് ചെയ്യുന്നത് സുരക്ഷിതമാണെങ്കിലും ചില സമയങ്ങളിൽ ചിലർക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഷേവ് ചെയ്ത് കഴിയുമ്പോൾ ചർമ്മത്തിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകളുണ്ടായേക്കാം. ചെറിയ പോറലുകൾ അല്ലെങ്കിൽ ചുവപ്പ് നിറം ഉണ്ടാകാനും സാധ്യതയുണ്ട്.മുഖത്ത് മുഖക്കുരു പോലുളളവ ഉണ്ടെങ്കിൽ ആ ഭാഗങ്ങളിൽ ഷേവ് ചെയ്യരുത്.

സുരക്ഷിതമായി ഷേവ് ചെയ്യാനുള്ള ചില ടിപ്പുകൾ നോക്കാം. ആദ്യം ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഷേവിംഗിന് മൂർച്ചയുള്ളതും വൃത്തിയുള്ളതുമായ ഫേഷ്യൽ റേസർ മാത്രം ഉപയോഗിക്കുക. ആവശ്യമെങ്കിൽ ഫേഷ്യൽ ഓയിൽ, ഷേവിംഗ് ജെൽ അല്ലെങ്കിൽ മോയിസ്ചറൈസർ പുരട്ടുക. ചർമ്മം ചെറുതായി വലിച്ച് പിടിച്ച് രോമം വളരുന്ന ദിശയിലേക്ക് മാത്രം ഷേവ് ചെയ്യുക. ഇടയ്ക്കിടെ റേസർ വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ഷേവിംഗിന് ശേഷം ല്ലൊരു മോയിസ്ചറൈസർ പുരട്ടുക.



Source link

Leave a Reply

Your email address will not be published. Required fields are marked *