Headlines

ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ്? 20 കോച്ചുള്ള സ്ലീപ്പർ..വെറും 15 മണിക്കൂർ മതി|Bengaluru May Get Another Vande Bharat Sleeper Service; 20-Coach Train Could Complete Journey in Just 15 Hours


Travel

oi-Rakhi

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന. വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതിയൊരു വന്ദേഭാരത് വേണമെന്ന നിർദേശം ദക്ഷിണ തീര റെയിൽവെയാണ് മുന്നോട്ട് വെച്ചത്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന തരത്തിൽ പുതിയൊരു സർവ്വസിനാണ് ചീഫ് ട്രെഫിക് പ്ലാനിംഗ് മാനേജർ ശുപാർശ ചെയ്തിരിക്കുന്നത്.

ബെംഗളൂരു റെയിൽവെ മേഖല കൈകാര്യം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന തെക്കൻ മധ്യ റെയിൽവേ. പുതിയ നിർദേശത്തെ കുറിച്ച് രണ്ട് കാര്യാലയങ്ങളേയും അറിയിച്ചതായി ദക്ഷിണ തീര റെയിൽവെ വ്യക്തമാക്കി.

vandeb2

ധർമ്മവാരം, വിജയവാഡ, ഗുണ്ടൂർ, നന്ദ്യാൽ, ഗൂട്ടി എന്നീ സ്ഥലങ്ങൾ വഴിയുള്ള സർവ്വീസിനാണ് നിർദേശം. ബെംഗളൂരിലേക്ക് ചൊവ്വാഴ്ച ഒഴികെ ഉള്ള ദിവസങ്ങളിലും തിരിച്ച് വിശാഖപട്ടണത്തിലേക്ക് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും സർവ്വീസ് വേണമെന്ന് നിർദേശത്തിൽ പറയുന്നു. ബെംഗളൂരിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 ന് വിശാഖപട്ടണത്ത് എത്തുന്ന തരത്തിലായിരിക്കും സമയക്രമം. വിശാഖപട്ടണത്ത് നിന്നുള്ള മടക്ക സർവീസ് രാത്രി 8.15 ന് പുറപ്പെട്ട് രാവിലെ 10 ന് എത്തുന്ന ചേരും.ധർമ്മവാരം, നന്ദ്യാൽ, കൃഷ്ണ കനാൽ ജംഗ്ഷൻ, ദുവ്വാഡ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

സർവ്വീസ് യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിലെ യാത്ര സമയം കുത്തനെ കുറയും. രണ്ട് നഗരങ്ങൾക്കുമിടയിൽ 1000 കിമിയിലധികം ദൂരമുണ്ട്. നിലവിൽ 17-21 മണിക്കൂർ വരെ സമയമെടുത്താണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്. വന്ദേഭാരത് ട്രെയിൻ എത്തുന്നതോടെ യാത്ര സമരം 15 കിമിയായി കുറയുമെന്നാണ് വിലയിരുത്തുന്നത്.

സെൽഫ് പ്രൊപ്പൽഡ് സാങ്കേതികവിദ്യയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. നിലവിൽ 160 കിമി വേഗതിയിലാണ് വന്ദേഭാരതുകൾ ഓടുന്നത്. അതേസമയം വിശാഖപട്ടണം-ബെംഗളൂരു റൂട്ടിലെ ട്രാക്കുകളുടെ അടിസ്ഥാന വികസന സൌകര്യങ്ങളിലെ അപാകത കാരണം വന്ദേഭാരത് ട്രെയിനുകളുടെ വേഗം 75കിമിയായി ചുരുങ്ങിയേക്കും.

രാജ്യത്ത് ആദ്യ വന്ദോരത് സ്ലീപ്പർ സർവ്വീസ് ബംഗാളിനും അസമിനുമിടയിലാണ് സർവ്വീസ് നടത്തുന്നത്. അസമിലെ കാമാഖ്യയ്ക്കും ബംഗാളിലെ ഹൌറയ്ക്കും ഇടയിലാണ് ട്രെയിൻ ഓടുന്നത്. 16 കോച്ചുകളാണ് സ്ലീപ്പറിനുള്ളത്. അതേസമയം ബെംഗളൂരിനും വിശാഖപട്ടണത്തിനും ഇടയിൽ നിർദേശിച്ചിരിക്കുന്നത് 20 കോച്ചുകളുള്ള വന്ദേഭാരതിനാണ്.

ഇതിനോടകം തന്നെ മുംബൈയ്ക്കും വന്ദേഭാരതിനും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ റെയിൽവെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു സ്ലീപ്പർ കൂടി ബെംഗളൂരിലേക്ക് അനുവദിക്കുമോയെന്നതാണ് ചോദ്യം. അതേസമയം കേരളവും വന്ദേഭാരത് സ്ലീപ്പർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയ്ക്കും തിരുവനന്തപുരത്തിനും ഇടയിലോ അല്ലെങ്കിൽ മംഗലാപുപത്തിനും തിരുവനന്തപുരത്തിന് ഇടയിൽ സർവ്വീസ് വേണമെന്നാണ് ആവശ്യം.



Source link

Leave a Reply

Your email address will not be published. Required fields are marked *