Headlines

ആപ്പിൾ നൽകിയില്ലേലും ഫ്ലിപ്‌കാർട്ട് തരും കിടിലൻ ഓഫർ; ഐഫോൺ 15യ്ക്ക് കിട്ടും ഡിസ്‌കൗണ്ട്, അന്തിമ വില? | iPhone 15 Discounts Flipkart Freedom Sale; Offers Savings Of Rs 6,901 Check Final Price And Other Details


Technology

oi-Nidhin Illikkambath

ഇന്ത്യയിലെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ഒരുകാലത്ത് ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറിയിരിക്കുന്നു. ആപ്പിൾ വിപണിയിൽ മുൻനിരയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ.

ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി ഇപ്പോൾ നിർണായക ഇടമാണ്. അതുകൊണ്ട് തന്നെ അവർ വിൽപ്പനയിൽ കൂടുതൽ ലക്ഷ്യമിടുന്നതും ഇന്ത്യൻ മാർക്കറ്റ് തന്നെയാണ്. വിവിധ ഫോണുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ആപ്പിളിന്റെ അപ്രമാദിത്വം വിപണിയിൽ കൃത്യമായും മനസിലാവും. മുൻകാല മോഡലുകൾ എന്നോ പുതിയത് എന്നോ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളും മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

iphone 15 discounts

ഇപ്പോഴിതാ ആപ്പിളിന്റെ ജനപ്രിയ സ്‌മാർട്ട്ഫോണായ ഐഫോൺ 15 കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ലിപ്‌കാർട്ട് ആകർഷകമായ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ ഐഫോൺ 15-ന്റെ വിലയിൽ നേരിട്ടുള്ള വിലക്കുറവും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്‌കൗണ്ടുകളും ലഭ്യമാകുന്നുണ്ട്. ഇതോടെ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

ബജറ്റിൽ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് കമ്പനിയുടെ ‘ഫ്രീഡം സെയിൽ’. ഓഗസ്‌റ്റ് 8ന് ആരംഭിക്കുന്ന വിൽപ്പനയിൽ ആപ്പിൾ ഇപ്പോഴും വിൽക്കുന്ന നിരവധി ഐഫോൺ മോഡലുകൾക്ക് വിലക്കുറവ് ലഭിക്കും. 59,900 രൂപ വിലയുള്ള ഐഫോൺ 15ന് കൂടുതൽ വിലക്കുറവാണ് ലഭിക്കുന്നത്. വിൽപ്പനയിൽ ഇത് 52,999 രൂപ മുതൽ സ്വന്തമാക്കാം. ഫ്ലിപ്‌കാർട്ടിൽ ഈ മോഡലിന് 4.6 സ്‌റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.

ഐഫോൺ 15ന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം എന്തെന്നാൽ നിലവിൽ ഏറ്റവും നല്ല ഓഫറുകൾ ഉള്ളത് ഈ മോഡലിനാണ്. കൂടാതെ, പ്രോ മോഡലുകളിൽ നിന്ന് വേറിട്ട സാധാരണ ക്യാമറ സംവിധാനമാണ് ഐഫോൺ 15ൽ ലഭിക്കുന്നത്. വിലക്കുറവിനൊപ്പം ലഭിക്കുന്ന ബാങ്ക് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാൽ ഈ ഐഫോൺ മോഡലുകൾ കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിച്ചേക്കും.

പലരും കരുതുന്നത് ഇറങ്ങിയിട്ട് വർഷങ്ങൾ ആയതിനാൽ ഈ ഫോൺ ഒരിക്കലും മോശമല്ല. 6-കോർ സിപിയു, 5-കോർ ജിപിയു എന്നിവയുള്ള ശക്തമായ എ16 ബയോണിക് ചിപ്പ്, 4K വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള അഡ്വാൻസ്ഡ് ഡ്യുവൽ ക്യാമറ സിസ്‌റ്റം എന്നിവ ഇതിന് കരുത്ത് പകരുന്ന ഘടകങ്ങളാണ്. അതോടൊപ്പം, ഇതിന് മികച്ച അലുമിനിയം ഡിസൈനും ഐപി68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ് റേറ്റിംഗും ഉണ്ടെന്നും പലരും ഓർക്കുന്നില്ല. നൽകുന്ന പണത്തിന് കിട്ടുന്ന ഫീച്ചറുകൾ ഒട്ടും കുറവല്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *