Headlines

കുവൈത്ത്, ബഹ്‌റൈന്‍ വിമാന സര്‍വീസ് വീണ്ടും സജീവമാകുന്നു; ഇറാന്‍ സ്‌കൂള്‍ പൂട്ടി കുവൈത്ത് | Kuwait, Bahrain Flight Service Set To Resuming On August 8; Kuwait Closes Iranian School, Details


Gulf

oi-Ashif N

യുദ്ധം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കി വിമാന കമ്പനികള്‍ സജീവമാകുന്നു. ഇത്തിഹാദ് എയര്‍വേയ്‌സും ഖത്തര്‍ എയര്‍വേയ്‌സും കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് എട്ട് മുതല്‍ അബുദാബിയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. നേരത്തെ പ്രതിദിനം നിരവധി സര്‍വീസ് നടത്തിയിരുന്ന കമ്പനി ഇപ്പോള്‍ ഒരു സര്‍വീസ് ആണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇത്തിഹാദ് വിമാനം അബുദാബിയില്‍ നിന്ന് കുവൈത്തിലേക്ക് രാവിലെ 8.25നും ബഹ്‌റൈനിലേക്ക് ഉച്ചയ്ക്ക് ശേഷം 3.40നുമാണ് സര്‍വീസ് നടത്തുക. സാഹചര്യം കൂടുതല്‍ അനിയോജ്യമായാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഖത്തര്‍ എയര്‍വേയ്‌സും ശനിയാഴ്ച മുതല്‍ കുവൈത്ത്, ബഹ്‌റൈന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിയിരുന്നില്ല. എമിറേറ്റ്‌സും ശനിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങിയേക്കും.

kuwait bahrain flight resume by qatar airways-

കുവൈത്തില്‍ നിന്ന് സിറിയയിലെ പ്രധാന നഗരമായ ദെയ്‌റുസൗറിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. സിറിയന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സിറിയയുമായി കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ്. ദമസ്‌കസിലേക്കും സിറിയയിലെ മറ്റു നഗരങ്ങളിലേക്കും ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ വിമാന സര്‍വീസുണ്ട്.

അതേസമയം, ഇറാനിയന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കുവൈത്ത് ഭരണകൂടം നിര്‍ദേശിച്ചു എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യമാണ് കുവൈത്ത്. കുവൈത്തിലെ ഏക ഇറാനിയന്‍ സ്‌കൂളാണിത്. അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതിന് കാരണം എന്ത് എന്ന് വ്യക്തമല്ല. വിദ്യാഭ്യാസ മന്ത്രി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കും. ഡിസംബര്‍ നാല് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. ജിദ്ദയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 4.25ന് പുറപ്പെടുന്ന വിമാനം രാത്രി 12.25ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 1.25നാണ് മടക്ക യാത്ര. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയില്‍ നിര്‍ത്തിയതാണ് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ സര്‍വീസ്. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസുണ്ടെങ്കിലും ജിദ്ദ സര്‍വീസ് തുടങ്ങുന്നത് ഉംറ തീര്‍ഥാടകര്‍ക്ക് നേട്ടമാകും. ഫ്‌ളൈനാസ് വിമാനം റിയാദ്-കൊച്ചി സര്‍വീസും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തുക.



Source link

Leave a Reply

Your email address will not be published. Required fields are marked *