Headlines

ചൊവ്വ ചില്ലറക്കാരനല്ല; ഈ രാശിക്കാർക്ക് കാത്തിരുന്ന സന്താനഭാഗ്യം, ഭൂമി, വീട്, വാഹനം എന്നിവയിൽ നല്ല വാർത്ത! | Mars Transit 2026; These Zodiac Signs May Receive Long Awaited Blessing Of Children And See Their Income Double


Astrology

oi-Nidhin Illikkambath

പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഏതൊരു ജീവിയുടെയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

9 ഗ്രഹങ്ങളാണ് ജ്യോതിഷത്തിൽ ആകെയുള്ളത്. എങ്കിലും അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

mars transit 2026

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും പലരും ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അത്തരത്തിൽ പ്രധാന ഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയും മാറ്റങ്ങൾ നടത്താറുണ്ട്. എന്നാൽ ചൊവ്വയുടെ മാറ്റം സാധാരണ കാര്യമല്ല. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് രണ്ടിനാണ് ചൊവ്വ മിഥുനം രാശിയിലേക്ക് പ്രവേശിച്ചത്. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളാവും നൽകുക. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.

ഇടവം

ചൊവ്വയുടെ ഈ രാശിമാറ്റം ഇടവം രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങളാവും നൽകുക. വരുമാനം പല വിധത്തിൽ ഉയരും, മുടങ്ങി കിടന്നിരുന്ന പണം തിരിച്ചുകിട്ടാനുള്ള അവസരമുണ്ടാകും. ജോലിക്കാർക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിനോ ശമ്പളവർധനയ്ക്കോ അവസരം. ബിസിനസ് നടത്തുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കുകയും ലാഭം വർധിക്കുകയും ചെയ്യും. ഭൂമി, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ തന്നെ ഉണ്ടാവാനും സാധ്യത.

ചിങ്ങം

ഇവർക്ക് കരിയറിലെ മുന്നേറ്റത്തിന് ഏറ്റവും അനുകൂലമായ സമയങ്ങളിലൊന്നായിരിക്കും ഇത്. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമുള്ള അവസരങ്ങൾ ഉണ്ടാവും. സർക്കാർ ജോലിക്കാർക്കും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജീവിതത്തിൽ പുരോഗതി ഉണ്ടാവും. ബിസിനസ് വിപുലീകരണം ആലോചിക്കുന്നവർക്ക് പുതിയ നിക്ഷേപകരെയോ പങ്കാളികളെയോ കണ്ടെത്താൻ പറ്റും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും സജീവമാകാൻ സാധ്യതയുണ്ട്.

കന്നി

തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിൽ ഈ മാറ്റം മികച്ച ഫലങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാനും മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നേടാനും സാധ്യത. ജോലി ചെയ്യുന്നവർക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും മേലുദ്യോഗസ്ഥരുടെ പ്രശംസ നേടുകയും ചെയ്യാൻ സാധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വർധിക്കുകയും ചെയ്യും. ആത്മവിശ്വാസവും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഈ സമയത്ത് കൂടുതൽ മെച്ചപ്പെടും.

കുംഭം

കുംഭം രാശിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇക്കാലയളവ് സഹായിക്കും. കല, മാധ്യമം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഐടി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാവും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകാനും സാധ്യത. കുടുംബത്തിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാനും സന്താനവുമായി ബന്ധപ്പെട്ട ശുഭവാർത്തകൾ ലഭിക്കാനും ഇടയുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *