Headlines

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് ഫ്ലൈബസ്; ഓഗസ്റ്റ് 15 മുതൽ സർവീസ്|Bengaluru Airport to Kozhikode Direct Flybus Service from August 15,know fare, timing and other details


India

oi-Rakhi

ബെംഗളൂരു കെംപെഗൌഡ എയർപോർട്ടിൽ നിന്നും കോഴിക്കോടേക്ക് നേരിട്ട് ബസ് സർവ്വീസുമായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. ഓഗസ്റ്റ് 15 മുതലാണ് ബസ് സർവ്വീസ് നടത്തുക. ഫ്ലൈ ബസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

വിമാന ടിക്കറ്റ് നിരക്കുകൾ താരതമ്യേനെ കുറവായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്ന മലയാളികൾ നിരവധിയാണ്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഉള്ളവർ. എന്നാൽ വിമാനം ഇറങ്ങി ടാക്സിയെടുക്കുന്നത് പലപ്പോഴും വളരെ ചെലവേറിയതാണ്. നാട്ടിൽ നിന്നും ബന്ധുക്കളോ സുഹൃത്തുക്കളോ സ്വന്തം വാഹനത്തിൽ ബെംഗളൂരിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോകുന്നതും കടുത്ത സാമ്പത്തിക നഷ്ടമാണ്. മാത്രമല്ല ധാരാളം സമയവും വേണം. അതുകൊണ്ട് തന്നെ കോഴിക്കോടേക്ക് നേരിട്ട് ബസ് സർവ്വീസ് വരുന്നത് വടക്കൻ കേരളത്തിലുള്ള വിമാനയാത്രക്കാർക്ക് വളരെ ആശ്വാസമാകും. മൈസൂരു, കുടക് മേഖലകളിൽ നിന്നുള്ള യാത്രക്കാർക്കും ഫ്ലൈ ബസ് സർവ്വീസ് പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

fly2-

കർണാടക സർക്കാരിൻ്റെ പ്രീമിയം നോൺ-സ്റ്റോപ്പ് വോൾവോ മൾട്ടി-ആക്‌സൽ ബസുകളാണ് ഫ്ലൈ ബസ്. വിമാനത്താവളത്തിൽ നിന്നും മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവൺഗെരെ തുടങ്ങി കർണാടകയിലുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് നിലവിൽ ഫ്ലൈ ബസ് സർവ്വീസ് നടത്തുന്നുണ്ട്. വിമാനയാത്രക്ക് സമാനായ സൌകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ മികച്ച യാത്രാ അനുഭവം യാത്രക്കാർക്ക് അസ്വദിക്കാനാകും. വിമാനത്തിലേത് പോലെ തന്നെ പ്രാദേശീയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഉൾപ്പെടെയുള്ള സ്നാക് കിറ്റുകളും യാത്രക്കാർക്ക് സൌജന്യമായി ലഭിക്കും.

കോഴിക്കോടേക്കുള്ള ബസ് രാവിലെ 10.45 നാണ് സർവ്വീസ് ആരംഭിക്കുക. രാവിലെ 7.15 ഓടെ കോഴിക്കോട് എത്തും. രാത്രി 7.30ക്കാണ് ബെംഗളൂരിലേക്കുള്ള മടക്ക സർവ്വീസ്. പിറ്റേന്ന് പുലർച്ചെ 4.15 ഓടെ വിമാനത്താവളത്തിൽ എത്തിച്ചേരും.

യെലഹങ്ക, ഹെബ്ബാൾ, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പൽ, പൊന്നംപേട്ട്, കുട്ട, മാനന്തവാടി, കൽപ്പറ്റ വഴിയാണ് ബസ് സർവ്വീസ് നടത്തുക. ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരാൾക്ക് 1500 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു 960, ഗോണിക്കൊപ്പൽ 1,200, മാനന്തവാടി 1,350, കൽപ്പറ്റ 1,400 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലേക്കുള്ള നിരക്കുകൾ.

ബെംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവ്വീസ്
കോർപറേഷനെ സംബന്ധിച്ച് വലിയൊരു നാഴികകല്ലാണെന്ന് അധികൃതർ പറഞ്ഞു. കേരളത്തിൽ നിന്നും കുടക്, മൈസൂരു മേഖലകളിൽ നിന്നുമൊക്കെയുള്ള വിമാനയാത്രക്കാർക്ക് വിമാനം ഇറങ്ങിയാലുള്ള യാത്ര ദുരിതമാണ്. പലർക്കും ഒന്നിൽ കൂടുതൽ ബസുകൾ മാറിക്കയറേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. നേരിട്ടുള്ള ബസ് വരുന്നത് നൂറുകണക്കിന് യാത്രക്കാർക്ക് സഹായകമാകും. ഫ്ലൈ ബസിൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കാനാകും. എയർപോർട്ട് യാത്രക്കാരിൽ നിന്നും മറ്റ് അന്തഃസംസ്ഥാന യാത്രക്കാരിൽ നിന്നും മികച്ച സഹകരണവും പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *