Headlines

വിജയ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍; ബെംഗളൂരുവിലേക്ക് മെട്രോ റെയില്‍, ഗതാഗത വിപ്ലവത്തിന് തമിഴ്‌നാട് | Vijay Governments Master Plan: Metro Rail to Connect Bengaluru; Tamil Nadu Set For Transport Revolution


India

oi-Ashif N

ചെന്നൈ: അന്തര്‍ സംസ്ഥാന മെട്രോ റെയില്‍പാത ഒരുക്കാന്‍ നടപടികള്‍ വേഗത്തിലാക്കി തമിഴ്‌നാട്ടിലെ സി ജോസഫ് വിജയ് സര്‍ക്കാര്‍. തമിഴ്‌നാടിനെയും കര്‍ണാടകയെയും ബന്ധിപ്പിച്ചാണ് മെട്രോ റെയില്‍ പാത ഒരുക്കുക. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നിന്ന് ബെംഗളൂരുവിന് അടുത്ത ബൊമ്മസാന്ദ്രയിലേക്കാണ് പാത. ഇരുസംസ്ഥാനങ്ങളിലുള്ളവര്‍ക്കും വലിയ ആശ്വാസമാകും പുതിയ പദ്ധതി.

തമിഴ്‌നാടിന് വളരെ നേരത്തെ ഈ പദ്ധതി ഉണ്ടെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ അന്തിമ അനുമതി ആവശ്യമാണ്. ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും വേണം. കര്‍ണാടക സര്‍ക്കാര്‍ തടസം നില്‍ക്കില്ല എന്നാണ് കരുതുന്നത്. ചില ധാരണകള്‍ ഇരു സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്. സാധ്യതാ പഠനം തമിഴ്‌നാട് നടത്തി വരികയാണ്. ചെന്നൈ മോട്രോ റെയില്‍ ലിമിറ്റഡും ബെംഗളൂരു മെട്രോ റെില്‍ കോര്‍പറേഷനും സംയുക്തമായിട്ടാണ് പദ്ധതിയുടെ സാധ്യത തേടുന്നത്.

vijay govt plan hosur bengaluru metro rail link

കഴിഞ്ഞ ദിവസം അവതരിപ്പിച്ച വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഹൊസൂര്‍ ബൊമ്മസാന്ദ്ര മെട്രോ റെയില്‍ സംബന്ധിച്ച് പറയുന്നുണ്ട്. ഹൊസൂറിനും ബെംഗളൂരുവിനും ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ബൊമ്മസാന്ദ്ര. ഇവിടെ വരാന്‍ പോകുന്ന മെട്രോ റെയില്‍ സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 23 കിലോമീറ്റര്‍ ദൂരമാണ് ഈ രണ്ട് നഗരങ്ങള്‍ക്കുമിടയിലുള്ളത്. ഇരുസംസ്ഥാനങ്ങള്‍ക്കും തുല്യമായി വീതിച്ച് ജോലി തീര്‍ക്കാം.

തമിഴ്‌നാട് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ വിശദമായ സാധ്യതാ പഠനം നടക്കുന്നുണ്ട്. എംകെ സ്റ്റാലിന്‍ നയിച്ച ഡിഎംകെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ചെന്നൈക്കടുത്ത് പുതിയ വിമാനത്താവളം നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു. വിജയ് സര്‍ക്കാര്‍ വിമാനത്താവള പദ്ധതി മരവിപ്പിച്ചു. എന്നാല്‍ ഹൊസൂര്‍-ബൊമ്മസാന്ദ്ര മെട്രോ റെയിലുമായി മുന്നോട്ട് പോകും.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ബൊമ്മസാന്ദ്രയില്‍ മെട്രോ സ്‌റ്റേഷന്‍ ഒരുക്കും. അത്തിബെലെ, ഹൊസൂര്‍ സ്പികോട്ട്, ഹൊസൂര്‍ ബസ് സ്റ്റാന്റ് തുടങ്ങിയ ജനത്തിരക്കേറിയ മേഖലകളിലും മെട്രോയ്ക്ക് സ്‌റ്റോപ്പ് ഉണ്ടാകുമെന്നാണ് വിവരം. ബെംഗളൂരുവിലേക്ക് ജോലി ആവശ്യാര്‍ഥം ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. അവര്‍ക്ക് വേഗത്തിലെത്താന്‍ സഹായിക്കുന്നതാകും ഇന്റര്‍ സ്റ്റേറ്റ് മെട്രോ റെയില്‍.

തമിഴ്‌നാട്ടിലെ ഗതാഗത രംഗം ആധുനികവല്‍ക്കരിക്കാന്‍ വിജയ് സര്‍ക്കാരിന് പദ്ധതിയുണ്ട്. ചെന്നൈ മെട്രോ റെയില്‍ പ്രൊജക്ടിന്റെ രണ്ടാംഘട്ടത്തിന് 63246 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 119 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാംഘട്ടം നിര്‍മിക്കുക. പൂനമല്ലി ബൈപ്പാസ് മുതല്‍ പൊരൂര്‍ ജങ്ഷന്‍ വരെയുള്ള രണ്ടാംഘട്ടത്തിലെ ആദ്യ ഭാഗം നിലവിലുള്ള വടപളനി മെട്രോ സ്‌റ്റേഷനുമായി വൈകാതെ ബന്ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ചെന്നൈ കോര്‍പറേഷന്‍ പരിധിയിലെ സര്‍വീസിന് നടപ്പ് സാമ്പത്തിക വര്‍ഷം 1000 പുതിയ എസി ഇലക്ട്രിക് ബസുകള്‍ വാങ്ങുമെന്നും വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *