Headlines

‘മമ്മൂക്കയ്ക്ക് ദേഷ്യമായി, അദ്ദേഹത്തിൻ്റെ ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി’;സിദ്ധിഖ് പറയുന്നു|Mammootty Got Angry and Dumped His Entire Plate of Rice onto Mine, Says Siddique,Here is what He Said


Movie News

oi-Rakhi

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിദ്ധിഖ്. തമിഴ്നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് സംഭവം. തന്നോട് അദ്ദേഹം ദേഷ്യം കാണിച്ചെങ്കിലും അത് തനിക്ക് മനസിലാക്കാൻ പോലും പറ്റിയിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു. ‘മധുരമീ ജീവിതം’ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുമായുള്ള സ്നേഹബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, എത്രയാലും മ്മുക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് മമ്മൂട്ടിയെ വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. ഒരു അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മ്മുക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു നിന്റെ കഴിഞ്ഞില്ലേയെന്ന്. ഞാൻ പറഞ്ഞു എന്റെ ഇനി കുറച്ചുകൂടി ഉണ്ടെന്ന്. എന്നാൽ എടുത്തിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം എന്നായി അദ്ദേഹം. കാരണം ദൂരം ഉണ്ട്, കുറേ യാത്ര ചെയ്യണം. മമ്മുക്കാക്ക അത് ഒന്നിച്ചു പോവുക എന്നുള്ളതാണ് .ആ നിൻ്റെ കഴിയട്ടെ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം എന്നായി. ഷാജി കൈലാസ് അപ്പോൾ പറഞ്ഞു എന്തൊരു കഷ്ടമാണെന്ന്. അങ്ങനെ തീർത്തിട്ട് വെറുതെ, ഒരു കാര്യം ചെയ്യ് നിങ്ങളുടേതും നാളെ എടുക്കാം പോയിക്കോ എന്നായി.

mammoottysiddiq

ജോഷി സാർ പലപ്പോഴും പറയും എടാ നിന്റെ ഷൂട്ട് കഴിഞ്ഞാൽ നീ പോകല്ലേ അവന്റെ കൂടെ കഴിഞ്ഞിട്ട് പോകാം എന്ന്. നമുക്ക് ഇതൊരു സന്തോഷമുള്ള കാര്യമാണ്. മമ്മുക്കേടെ കൂടെ ഇരുന്ന് വർത്താനം ഒക്കെ പറഞ്ഞു അങ്ങനെ പോകാലോ. അതൊക്കെയാണ് ഞങ്ങളുടെ മധുരമായ ജീവിതം എന്ന് പറയുന്നത്. മമ്മൂക്കയെ എനിക്ക് പേടിയില്ല ഇല്ല. നമ്മൾ അസോസിയേഷന്റെ മീറ്റിംഗസ് ഒക്കെ നടക്കുമ്പോഴും അല്ലെങ്കിൽ ഞങ്ങളുടെ റിഹേഴ്സൽ ക്യാമ്പ് ഒക്കെ നടക്കുമ്പോൾ മമ്മുക്കയുടെ അടുത്ത് പല കാര്യം പറയണം എന്നുണ്ടെങ്കിൽ എന്നെയാണ് ഏൽപ്പിക്കുക. ഇനി മമ്മൂക്ക ചീത്ത പറഞ്ഞാലും മമ്മുക്കയല്ലേ പറയുന്നത്.

മമ്മുക്ക പേര് വിളിച്ചാൽ അത് ദേഷ്യപ്പെട്ട് വിളിക്കുന്നതാണെന്ന് മനസിലാകും. കാരണം ഡാ എന്നൊക്കെയേ അദ്ദേഹം വിളിക്കുള്ളൂ. അവനോട് വരാൻ പറ ,നിങ്ങൾ വന്നേ ഇങ്ങനയേ പറയുള്ളൂ. സിദ്ധീഖേ എന്ന് വിളിച്ചാൽ നമുക്കറിയാം ദേഷ്യമാണ് എന്ന്. ദേഷ്യം വരുന്നത് ഞാൻ എൻജോയ് ചെയ്യും. അല്ലാതെ മമ്മുക്ക വഴക്ക് പറയുന്നുവെന്ന് പറഞ്ഞിട്ട് നമ്മൾ മമ്മുക്കാനോട് പിണങ്ങി നടക്കില്ലല്ലോ.

ഒരിക്കൽ സെറ്റിൽ ഞാൻ എന്തോ ഒരു തമാശ പറഞ്ഞു. ഇത് മമ്മൂക്കാക്ക് ഇഷ്ടമായില്ല. അത് എനിക്ക് മനസ്സിലായില്ല. അങ്ങനെ മമ്മുക്കാക്ക് കഴിക്കാനുള്ള ചോറൊക്കെ കൊണ്ടുവന്നങ്ങനെ വെച്ചിരിക്കുകയാണ്. ഒരു പ്രത്യേക അരി വെച്ചിട്ടുള്ള ചോറാണ് മമ്മുക്ക കഴിക്കുന്നത് .ഞാൻ അതിൽനിന്ന് കുറച്ച് എടുത്തു. അപ്പോൾ മുക്ക വേഗം ആ ചോറ് മുഴുവൻ എന്റെ പ്ലേറ്റിലേക്ക് ഇട്ടു, അപ്പോൾ ഞാൻ ചോദിച്ചു മ്മുക്കാക്ക് വേണ്ടേയെന്ന്. ഇല്ല നീ കഴിച്ചോവെന്നായി അദ്ദേഹം. ഞാൻ മീൻ കറിയൊക്കെ ഒഴിച്ച് അത് കുഴിച്ച് കഴിക്കുകയും ചെയ്തു.

ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഓരോ വില്ലുകളിലാണ് നമ്മൾ താമസിക്കുന്നത് തമിഴ്നാട്ടിൽ. അവിടെ ഷൂട്ടിങ് റൂമിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞിട്ട് ഞാൻ നേരെ മ്മുക്കയുടെ വില്ലയിലേക്ക് ചെന്നു. സുലുത്ത ഉണ്ട്. മമ്മുക്ക അവിടെ വേറെ എന്തോ നോക്കിയിരിക്കുയാണ്. ഞാൻ ചെന്നിരുന്ന് വർത്താനം ഒക്കെ പറഞ്ഞങ്ങനെ ഇരുന്നു. അപ്പോൾ മമ്മുക്ക പറഞ്ഞു സുലു ഇന്ന് സെറ്റിൽ വെച്ച് ഇവൻ ഒരു തമാശ പറഞ്ഞിട്ട് എനിക്ക് ഭയങ്കര ദേഷ്യമായി, അങ്ങനെ ഞാൻ ഇവനോട് പിണങ്ങി, അത് ഈ പൊട്ടൻ ഒഴിച്ച് ബാക്കി ആ സെറ്റിൽ എല്ലാവർക്കും മനസ്സിലായി, ഇവന് മനസ്സിലായിട്ടില്ലെന്ന്. സത്യം എനിക്ക് മനസ്സിലായില്ല. എനിക്കങ്ങനെ
അതൊരു വിഷയമേ അല്ല. മമുക്ക ചീത്ത പറഞ്ഞാൽ എന്താണ്, എത്രയോ തവണ പറഞ്ഞിരിക്കുന്നു, അതൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ല. അതുകൊണ്ട് എനിക്കങ്ങനെ ഒരു പേടി ഒരിക്കലും ഉണ്ടായിട്ടില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *