Headlines

കാലിക്കറ്റ് സര്‍വകലാശാലയില്‍ 21 ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം, വേഗം അപേക്ഷിക്കൂ | Kozhikode Jobs: Apply Online for Teaching & Non-Teaching Posts In Calicut University, Details Inside


Jobs

oi-Jithin TP

കാലിക്കറ്റ് സര്‍വകലാശാല ടീച്ചിംഗ്, നോണ്‍-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 21 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തസ്തികകള്‍, പ്രായപരിധി, യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.

അസിസ്റ്റന്റ് പ്രൊഫസര്‍ (ECE വിഭാഗം)

ഈ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ എംഇ, എംടെകും (ഫസ്റ്റ് ക്ലാസ്, കുറഞ്ഞത് 55% മാര്‍ക്ക്) + പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തെ അധ്യാപന/ഗവേഷണ/വ്യവസായ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം.

Kozhikode Jobs

അസിസ്റ്റന്റ് പ്രൊഫസര്‍ (ME വിഭാഗം)

ഈ തസ്തികയില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ എംഇ, എംടെകും (ഫസ്റ്റ് ക്ലാസ്, കുറഞ്ഞത് 55% മാര്‍ക്ക്) + പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തെ അധ്യാപന/ഗവേഷണ/വ്യവസായ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ (S&H വിഭാഗം): (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്)

ഈ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം + നെറ്റ് + പിഎച്ച്ഡി എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 1 വര്‍ഷത്തെ അധ്യാപന പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ (EEE വിഭാഗം)

ഈ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ എംഇ, എംടെകും (ഫസ്റ്റ് ക്ലാസ്, കുറഞ്ഞത് 55% മാര്‍ക്ക്) + പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തെ അധ്യാപന/ഗവേഷണ/വ്യവസായ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം

ഇന്‍സ്ട്രക്ടര്‍ (EEE വിഭാഗം)

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ഡിപ്ലോമ (3 വര്‍ഷം) + 2 വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 59 വയസായിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ (CSE / EP വിഭാഗം)

ഈ തസ്തികയില്‍ നാല് ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ എംഇ, എംടെകും (ഫസ്റ്റ് ക്ലാസ്, കുറഞ്ഞത് 55% മാര്‍ക്ക്) + പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തെ അധ്യാപന/ഗവേഷണ/വ്യവസായ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം

ഓഫീസ് അസിസ്റ്റന്റ് (ഓഫീസ്)

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ബിരുദം + ഡിടിപി/കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 34000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 59 വയസായിരിക്കണം

അസിസ്റ്റന്റ് പ്രൊഫസര്‍ – ഫിസിക്കല്‍ എഡ്യൂക്കേഷന്‍

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രംഗത്ത് 2 വര്‍ഷത്തെ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം

അസിസ്റ്റന്റ് പ്രൊഫസര്‍ (അനുബന്ധ വിഭാഗം)

ഈ തസ്തികയില്‍ 4 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ, ബിടെകും, എംഇ, എംടെകും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 64 വയസായിരിക്കണം

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യത, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റിംഗ് ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍, ഫോണ്‍ അല്ലെങ്കില്‍ തപാല്‍ മാര്‍ഗ്ഗം അറിയിക്കുന്നതാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കുകയും, പരിശോധനയ്ക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ബാധകമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കുകയും വേണം.



Source link

Leave a Reply

Your email address will not be published. Required fields are marked *