Headlines

ഐഫോൺ 17 പ്രോ 17000 രൂപ ലാഭത്തോടെ കിട്ടുമെന്നോ? വെറുതെ പറയുന്നതല്ല, വേഗം വിട്ടോ ഫ്ലിപ്‌കാർട്ടിലേക്ക്! | iPhone 17 Pro Discounts; Buy This Phone On Flipkart With Savings Of Up To Rs 17,000


Technology

oi-Nidhin Illikkambath

ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിലവിൽ രാജ്യത്തെ പല പ്ലാറ്റ്‌ഫോമുകളും വമ്പൻ വിലക്കുറവ് ഓഫറുകളുടെ ഭാഗമായി നൽകി വരുന്നുണ്ട്. എന്നാൽ അടുത്ത് തന്നെ വില കൂടാനും ഇടയുള്ള സാഹചര്യത്തിൽ ഫ്ലിപ്‌കാർട്ട് അടക്കമുള്ള കമ്പനികൾ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുള്ള ഓഫറുകളാണ് നൽകുന്നത്.

ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ 2026ന് മുന്നോടിയായി ആപ്പിളിന്റെ ഐഫോൺ 17 പ്രോയുടെ വിലയും ഓഫറുകളും കമ്പനി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നേരിട്ടുള്ള വിലക്കിഴിവിനൊപ്പം ബാങ്ക് ഓഫറുകൾ, ക്യാഷ്ബാക്ക്, ഇഎംഐ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഈ പ്രീമിയം സ്‌മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു.

iphone 17 pro discounts

ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ ഓഗസ്‌റ്റ് 8-ന് ആരംഭിക്കും. എന്നാൽ ഫ്ലിപ്‌കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾ, ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഓഗസ്‌റ്റ് 7 മുതൽ തന്നെ സെയിലിൽ നേരത്തെ പ്രവേശനം ലഭിക്കും. നിലവിലെ സാഹചര്യത്തിൽ ഓണം അടക്കമുള്ള ഉത്സവ സീസണിൽ ലഭിക്കാവുന്ന മികച്ച ഓഫറുകൾ തന്നെയാണ് ഇത്.

ഐഫോൺ 17 പ്രോയ്ക്ക് നല്ല വിലക്കിഴിവ്

ആരംഭ വിലയായ 1,34,900രൂപയിൽ നിന്ന് 8000 രൂപ കുറച്ച് 1,26,900 എന്ന നിരക്കിലാണ് ഫ്ലിപ്‌കാർട്ട് ഐഫോൺ 17 പ്രോ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ബാങ്ക് ഓഫറുകളൊന്നും ഉപയോഗിക്കാതെ തന്നെ ലഭിക്കുന്ന ഈ വിലക്കിഴിവ് ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോ മോഡലിന് ലഭിക്കുന്ന ആദ്യത്തെ വലിയ ഓഫറുകളിൽ ഒന്നാണ്.

എന്നാൽ അതുകൊണ്ട് മാത്രം തീരുന്നില്ല ഓഫറുകൾ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5000 രൂപയുടെ അധിക തൽക്ഷണ കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാബല്യത്തിലുള്ള വില 1,21,900 ആയി കുറയും.

ഇതിനുപുറമെ, അർഹരായ കാർഡ് ഉടമകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും തിരഞ്ഞെടുക്കപ്പെട്ട ഇഎംഐ ആനുകൂല്യങ്ങളും ഫ്ലിപ്‌കാർട്ട് നൽകുന്നുണ്ട്. ഉപയോഗിക്കുന്ന പേയ്‌മെന്റ് മാർഗവും ഉപഭോക്താവിന്റെ അർഹതയും അനുസരിച്ച് ഈ ഓഫറുകളുടെ ആകെ മൂല്യം ഏകദേശം 17,000 വരെ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം, ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം ഡേ സെയിൽ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ മോഡലുകളിൽ മാത്രമായി ഒതുങ്ങില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് നിരവധി പ്രമുഖ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോണുകൾക്കും വമ്പൻ ഓഫറുകൾ ലഭിക്കുമെന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വരും.

പഴയ ഐഫോൺ മോഡലുകൾക്കും വിലക്കിഴിവ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, സാംസങ് ഗാലക്‌സി എസ്26 അൾട്രാ, ഗൂഗിൾ പിക്‌സൽ 10 പ്രോ എക്‌സ്‌എൽ തുടങ്ങിയ പ്രീമിയം ആൻഡ്രോയിഡ് സ്‌മാർട്ട്ഫോണുകളും ഈ സെയിലിന്റെ ഭാഗമാകും. ഈ സെയിലിലൂടെ വിൽപ്പന വലിയ രീതിയിൽ ഉയർത്താനുള്ള ശ്രമമാണ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നടത്തുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *