Headlines

‘ഹ​ഗ്​ഗ് ചെയ്യുന്ന സമയത്ത് കോൺഷ്യസാവും, ഭാര്യയല്ല എന്ന തോന്നൽ എനിക്കുണ്ട്’: നവ്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് സൈജു കുറിപ്പ് | സിനിമാ വാർത്ത


Last Updated:

ഓഡിയൻസിന് കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ നിങ്ങൾ ഭാര്യയെ എങ്ങനെയാണ് ഹ​ഗ്​ഗ് ചെയ്യുന്നത് അതുപോലെ വേണമെന്ന് നവ്യ എന്നോട് പറഞ്ഞു

News18
News18

സിനിമയിൽ ഇന്റിമേറ്റ് സീൻ ചെയ്തതിനെ കുറിച്ച് തുറന്നുപപറഞ്ഞ് നടൻ സൈജു കുറിപ്പ്. നവ്യ നായരോടൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് പങ്കുവക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയിൽ പ്രവർത്തിച്ചതിനെ കുറിച്ചാണ് സൈജു കുറിപ്പ് തുറന്നുപറയുന്നത്.

നവ്യയോടൊപ്പമുള്ള സിനിമയിൽ ഹ​ഗ്​ഗ് ചെയ്യുന്നൊരു സീനുണ്ട്. ഹ​ഗ്​ഗ് ചെയ്യുമ്പോൾ ഞാൻ കോൺഷ്യസാവും. ഭാര്യ ആയിട്ട് അഭിനയിക്കുന്നതാണ്. അത് ഭാര്യ അല്ല എന്ന തോന്നൽ എനിക്കുണ്ട്. പക്ഷേ ഭാര്യയാണെന്ന് പ്രേക്ഷകർക്ക് തോന്നണം. ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത രീതിയിലാണ് ഞാൻ ഹ​ഗ്​ഗ് ചെയ്യുന്നത്. എന്താ പ്രശ്നമെന്ന് നവ്യ എന്നോട് ചോദിച്ചു. ഞാൻ കുറച്ച് കോൺഷ്യസാണെന്ന് പറഞ്ഞു. ഒന്നും ആവശ്യമില്ല. ഓഡിയൻസിന് കെമിസ്ട്രി ഫീൽ ചെയ്യണമെങ്കിൽ നിങ്ങൾ ഭാര്യയെ എങ്ങനെയാണ് ഹ​ഗ്​ഗ് ചെയ്യുന്നത് അതുപോലെ വേണമെന്ന് നവ്യ എന്നോട് പറഞ്ഞു.

അവിടെ നിന്ന് അനുവാദം കിട്ടിയപ്പോൾ എനിക്ക് ഓകെയായി. ചോദിക്കാൻ ഒരു മടിയാണ്. സിനിമയ്ക്ക് വേണ്ടി ഫാമിലി ഫോട്ടോ എടുക്കണമായിരുന്നു. ഞങ്ങൾ ഫോട്ടോ എടുക്കാൻ ഇരുന്നപ്പോൾ ഫാമിലി ആയിട്ട് തോന്നണമെന്ന് പറഞ്ഞു. ഞാനൊന്ന് തോളിൽ കൈ വച്ചോട്ടെയെന്ന് നവ്യയോട് ചോദിച്ചു. വച്ചോളു എന്ന് അവർ പറഞ്ഞു. ഇതൊക്കെ നമ്മുടെ പ്രശ്നങ്ങളാണ്. ഇതിന് മുമ്പ് നവ്യയുമായി ഞാൻ ‘ഒരുത്തി’ എന്ന സിനിമ ചെയ്തിട്ടുണ്ട്. നവ്യ നല്ല സുഹൃത്താണെന്നും സൈജു കുറിപ്പ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/

‘ഹ​ഗ്​ഗ് ചെയ്യുന്ന സമയത്ത് കോൺഷ്യസാവും, ഭാര്യയല്ല എന്ന തോന്നൽ എനിക്കുണ്ട്’: നവ്യയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് സൈജു കുറിപ്പ്



Source link

Leave a Reply

Your email address will not be published. Required fields are marked *