Headlines

ഭദ്ര മഹാപുരുഷ രാജയോഗം വഴിത്തിരിവാകും; ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റം, ലോട്ടറി അടിക്കാൻ സാധ്യത! | Bhadra Mahapurusha Rajayogam 2026; These Zodiac Signs May Get A Promotion Or Even Win A Bumper Lottery


Astrology

oi-Nidhin Illikkambath

പലരും കരുതുന്നത് പോലെ ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു.

ജ്യോതിഷം പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളുണ്ടെന്നും കണക്കാക്കുന്നു.

bhadra mahapurusha rajayogam 2026

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇതിനെല്ലാം ഓരോ കർമ്മങ്ങളും ചുമതലകളുമുണ്ട്.

പറഞ്ഞുവന്നത് ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് അടുത്ത ദിവസം വരാനിരിക്കുന്നത്. ഓഗസ്‌റ്റ്‌ മാസത്തിന്റെ തുടക്കം തന്നെ വളരെ പ്രധാനവും അപൂർവ്വ സംയോഗത്തിന്റെയും കൂടെയാണ് എന്നത് പലർക്കും അറിയില്ല. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ ആയതിനാൽ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്‌ടിക്കുകയാണ്, ആർക്കൊക്കെ ഇത് ഗുണമാവുമെന്ന് നോക്കാം.

മിഥുനം

ഭദ്ര മഹാപുരുഷ രാജയോഗം മിഥുനം രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും മികച്ച പുരോഗതി നൽകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വർധിക്കാനും ഇടയുണ്ട്. ബിസിനസുകാർക്ക് പുതിയ കരാറുകളും ലാഭകരമായ അവസരങ്ങളും ലഭിക്കും. സമൂഹത്തിൽ സ്വാധീനം വർധിക്കുകയും പ്രധാനപ്പെട്ട ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിയും. കുടുംബത്തിൽ സന്തോഷവും സമാധാനവും.

കന്നി

കന്നി രാശിക്കാർക്ക് ഈ രാജയോഗം ഏറ്റവും ശക്തമായ ശുഭഫലങ്ങൾ നൽകുന്ന കാലഘട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ബുധന്റെ പൂർണ അനുഗ്രഹം ലഭിക്കുന്നതിനാൽ വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ്, സാമ്പത്തികം എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും അവസരം. കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും വർധിക്കും. ലോട്ടറിയിൽ വിജയ സാധ്യത അധികം.

തുലാം

തുലാം രാശിക്കാർക്ക് ഭദ്ര മഹാപുരുഷ രാജയോഗം തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത അധികമാണ്. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കുകയും പുതിയ സ്ഥാനങ്ങൾ വഹിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കുകയും ചെയ്യാം. പങ്കാളിത്ത ബിസിനസുകളിൽ വിജയം കൈവരിക്കാനും സാമൂഹിക ബഹുമാനം ഉയരാനും സാധ്യത.

കുംഭം

കുംഭം രാശിക്കാർക്ക് ഈ രാജയോഗം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സഹായിക്കും. ബിസിനസിൽ വികസനത്തിനും തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനും സാധ്യത. അപ്രതീക്ഷിത ധനലാഭം, പുതിയ വരുമാന സ്രോതസുകൾ, സ്വത്ത് സംബന്ധമായ ഗുണങ്ങൾ എന്നിവ ലഭിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണയും മാനസിക ആത്മവിശ്വാസവും വർധിക്കുന്നതിനാൽ പ്രധാന തീരുമാനങ്ങൾ വിജയകരമായി നടപ്പാക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *