Headlines

മന്ത്രിസഭാ പുനസംഘടനയില്‍ കൈപൊള്ളി ഡികെ, കോൺഗ്രസിൽ അതൃപ്തി പുകയുന്നു, പിന്നാലെ രാജി| DK Shivakumar Left Red-Faced in Karnataka Cabinet Reshuffle; Discontent Brews in Congress, Followed by Resignation.


India

oi-Sajitha Gopie

ബെംഗളൂരു: കര്‍ണാടകയിലെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുളള മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തി പുകയുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയാണ്. രാജിയും രാജിഭീഷണികളും ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞു.

മൂന്ന് തവണ എംഎല്‍എയായിരുന്ന യശ്വന്ത്രായ ഗൗഡ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. നാല് പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുളള ആളാണ് താനെന്നും മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തത് വേദനിപ്പിച്ചു എന്നുമാണ് രാജിയെ കുറിച്ച് പാട്ടീലിന്റെ പ്രതികരണം. അതേസമയം കോണ്‍ഗ്രസ് വിടുമോ എന്നത് പാട്ടീല്‍ വ്യക്തമാക്കിയിട്ടില്ല.

DK Shivakumar

അതേസമയം മറ്റൊരു എംഎല്‍എയായ ബേലൂര്‍ ഗോപാലകൃഷ്ണ രാജിഭീഷണി മുഴക്കി. എംഎല്‍എ സ്ഥാനം മാത്രമല്ല സ്റ്റേറ്റ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജി വെയ്ക്കുമെന്ന് ഗോപാലകൃഷ്ണ പറയുന്നു. മന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടേയും മക്കളായാല്‍ മാത്രമേ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയുളളൂ എന്നും പാര്‍ട്ടിക്കെതിരെ ഗോപാലകൃഷ്ണ തുറന്നടിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *