Headlines

ഇന്ന് രാത്രി നിര്‍ണായകം, പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ സാധ്യത; അതിശക്തമായ മഴയ്ക്ക് സാധ്യത | Pathanamthitta Under Flash Flood Threat, Need Topmost Cautions Amid Very Heavy Rain Continues


Kerala

oi-Jithin TP

പത്തനംതിട്ട: മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇന്ന് രാത്രി അതിശക്തമായ മഴയാണ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ജില്ലയില്‍ മിന്നല്‍ പ്രളയ സാധ്യതയുണ്ട് എന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. പത്തനംതിട്ടയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പിസി വിഷ്ണുനാഥിനാണ്. ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയിലും ഇന്ന് പകലും ജില്ലയില്‍ വലിയ തോതില്‍ മഴ പെയ്തിട്ടില്ല. എന്നിരുന്നാലും ഇപ്പോള്‍ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ്ു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം എന്നും ആവശ്യപ്പെട്ടുള്ള അനൗണ്‍സ്‌മെന്റ് ജില്ലയില്‍ പുറപ്പെടുവിക്കുന്നുണ്ട്.

Flash Flood

‘ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്ു പ്രകാരം പമ്പയില്‍ അതിതീവ്ര മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ജില്ലയിലെ പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദീജലനിരപ്പ് ഉയര്‍ന്നാല്‍ അപകടത്തിലാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണം,’ മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സൂചന പ്രകാരം രാത്രിയില്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിച്ചേക്കും. നേരത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ രാത്രിയില്‍ ജാഗ്രത വേണ്ടി വരും.

പത്തനംതിട്ടയില്‍ സവിശേഷ സാഹചര്യമാണ് എന്നാണ് വിലയിരുത്തല്‍. പമ്പയില്‍ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നിലവില്‍ 95 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 3568 പേരാണ് ഈ ക്യാംപുകളില്‍ കഴിയുന്നത്. ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെയും 4 താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *