Headlines

‘മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചൂടെ’; ഐശ്വര്യയ്‌ക്കെതിരെ തെസ്‌നി ഖാന്‍ | Thesny Khan Slams Actress Aiswaria Chandran’s Dress In Photi With VD Satheesan’s Jewellery Inauguration


Kerala

oi-Jithin TP

മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്ത പരിപാടിയില്‍ പുതുമുഖ നടി ഐശ്വര്യ ചന്ദ്രന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് നടി തെസ്‌നിഖാന്‍. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാന്യമായി വസ്ത്രം ധരിച്ചുവരണം എന്നാണ് തെസ്‌നിഖാന്‍ പറഞ്ഞത്. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോള്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവരും വേദിയില്‍ ഉണ്ടായിരുന്നു. ഈ പരിപാടിയിലെ ഐശ്വര്യയുടെ വസ്ത്രധാരണം ചോദ്യം ചെയ്താണ് തെസ്‌നിഖാന്‍ രംഗത്തെത്തിയത്.

ഒരു മുഖ്യമന്ത്രി വരുന്ന സദസില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസില്‍ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നു എന്നാണ് തെസ്‌നിഖാന്‍ പറഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ഐശ്വര്യയടക്കമുള്ള താരങ്ങള്‍ വി ഡി സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയിലാണ് തെസ്‌നി ഖാന്റെ കമന്റ്. നിരവധി പേരാണ് തെസ്‌നിഖാന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Thesny Khan

‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന്‍ പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെര്‍മിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നു’ എന്നാണ് തെസ്‌നിഖാന്റെ കമന്റിന്റെ പൂര്‍ണരൂപം.

ഇന്നായിരുന്നു കൊച്ചിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയത്. ഹൈബി ഈഡന്‍ എംപി, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഈ പരിപാടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു ഐശ്വര്യയടക്കമുള്ള പുതുമുഖ താരങ്ങളും ഉണ്ടായിരുന്നത്. ഐശ്വര്യ ചന്ദ്രന്‍ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

നടന്‍ ജോജു ജോര്‍ജ് പണിക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രന്‍. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്. ഫുഡ് വ്‌ളോഗറും ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഒരു സംരംഭക കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള താരം കൂടിയാണ് ഐശ്വര്യ. അതേസമയം സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയിരിക്കുമ്പോള്‍ മുഖ്യമന്ത്രി ജ്വല്ലറി ഉദ്ഘാടനത്തിന് പോയതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

അതിഥികളുടെ വസ്ത്രധാരണം എന്താണ് എന്നതിലുപരി ഒരു മുഖ്യമന്ത്രി നാട് വെള്ളത്തിലാകുമ്പോള്‍ വിരുന്നിലും ഉദ്ഘാടനത്തിലും പങ്കെടുക്കുകയാണോ വേണ്ടത് അതോ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. അമ്മായി അപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ യാത്ര, സല്‍ക്കാരം, ജ്വല്ലറി ഉല്‍ഘാടനം ഈ മഴക്കാലം പൂക്കി സിഎം തൂക്കി എന്നാണ് ഒരാളുടെ കമന്റ്.

വീട്ടിലെ വെള്ളം ഒന്ന് ഇറങ്ങിട്ട് വേണം പൂക്കി സിഎം ഉദ്ഘാടനം ചെയ്ത ഗോള്‍ഡ് ഷോപ്പില്‍ പോയി. കുറച്ച് ഗോള്‍ഡ് വാങ്ങാന്‍. അഭിമാന നിമിഷമാവും അത് എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *