Headlines

പത്തനംതിട്ടയിൽ കെഎസ്ഇബിക്ക് കനത്ത നഷ്ടം; വൈദ്യുതി ഘട്ടമായി പുനഃസ്ഥാപിക്കും..പരാതികൾ അറിയിക്കാം|Pathanamthitta KSEB Suffers Heavy Damage; Power to Be Restored in Phases, Report Complaints on This Number


Kerala

oi-Rakhi

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ മിന്നൽ പ്രളയത്തിൽ അതിരൂക്ഷമായ നാശനഷ്ടങ്ങളാണ് വൈദ്യുതി ശൃംഖലയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി. പത്തനംതിട്ട ഡിവിഷൻ പരിധിയിൽ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള, വകയാർ, കോന്നി, അയിരൂർ സെക്ഷനുകളുടെ പരിധിയിൽ നാശനഷ്ടങ്ങളുണ്ട്. വെള്ളക്കെട്ടിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ നിരവധി ട്രാൻസ്ഫോർമറുകളും ഫീഡറുകളും ഓഫ് ചെയ്തിരിക്കുകയാണെന്നും വകുപ്പ് അറിയിച്ചു.

വടശ്ശേരിക്കരയിൽ 99, റാന്നി പെരുനാട് 63, റാന്നി സൗത്ത് 108, കോഴഞ്ചേരി 2, വകയാർ 25, കോന്നി 168, റാന്നി നോർത്ത് 60, അയിരൂർ 87 എന്നിങ്ങനെ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവന്നിട്ടുണ്ട്. വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, ആറന്മുള, കോന്നി, അയിരൂർ സെക്ഷനുകളിലെ എല്ലാ ഫീഡറുകളും ഓഫാണ്. കോഴഞ്ചേരി സെക്ഷനിലെ ചെറുകോൽ, കോഴഞ്ചേരി ഫീഡറുകളും വകയാർ സെക്ഷനിലെ കല്ലേലി ഫീഡറും ഭാഗികമായി ചാർജ് ചെയ്തിട്ടുണ്ട്. കല്ലേലി ഭാഗത്ത് ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.

pathanamthitta-

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കെ എസ് ഇ ബി മുഴുവൻ ജീവനക്കാരെയും ഫീൽഡിൽ വിന്യസിച്ചിട്ടുണ്ട്. പ്രളയസമാനമായ സാഹചര്യം നിലവിലുള്ളതിനാൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം ഘട്ടംഘട്ടമായി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്.

പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും വൈദ്യുതി പുനസ്ഥാപനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കെ എസ് ഇ ബി പത്തനംതിട്ടയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പർ 9446009451, 9656469242

വിവിധ ജില്ലകളിലുള്ള കണ്‍ട്രോൾ റൂം നമ്പറുകളും വകുപ്പ് പങ്കുവെച്ചു

ഇടുക്കി – 9496009265
പാലക്കാട് സർക്കിൾ – 9496009936
ഷൊർണ്ണൂർ സർക്കിൾ – 9496010094
മഞ്ചേരി സർക്കിൾ – 9496010273
നിലമ്പൂർ സർക്കിൾ- 9496012485
വടകര സർക്കിൾ – 9496010849
കോഴിക്കോട് – 9496010692

എമർജെൻസി നമ്പർ

വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ കണ്ടാൽ അതത് സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ വിളിച്ച് അറിയിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ 1912 എന്ന നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വിളിച്ച്/ വാട്സാപ് മുഖേന രജിസ്റ്റർ ചെയ്യാമെന്നും വകുപ്പ് വ്യക്തമാക്കി.

ഓഗസ്റ്റ് 5 വരെ മഴ തുടരും

തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തി കൂടിയ ന്യൂന മർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 5 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *