Headlines

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാം കുറഞ്ഞ വിലയിൽ; ലാഭം 12000 രൂപ വരെയോ? അന്തിമ വില അറിയാം | iPhone 17 Pro Max Discounts; Can You Save Up To Rs 12,000 Check, The Final Price


Technology

oi-Nidhin Illikkambath

ഏറ്റവും പുതിയ ആപ്പിളിന്റെ ഐഫോൺ 17 പ്രോ മാക്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം കൈവന്നിരിക്കുകയാണ്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം. വിവിധ ബാങ്ക് ഓഫറുകളും കൂടി ചേർത്താൽ ഏകദേശം 12,000 രൂപയോളം ലാഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് മുന്നിലുള്ളത്.

ഐഫോൺ 17 പ്രോ മാക്‌സ് ഓഫറുകൾ

ആപ്പിൾ പ്രേമികളെ സംബന്ധിച്ച് അടുത്ത തലമുറ ഐഫോണിനായി കാത്തിരിക്കുമ്പോഴും ഐഫോൺ 17 പ്രോ മാക്‌സ് ഇപ്പോഴും മികച്ച പ്രീമിയം സ്‌മാർട്ട്ഫോണുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച പ്രകടനം, അത്യാധുനിക ക്യാമറ സംവിധാനം, ആപ്പിൾ ഇന്റലിജൻസ് പിന്തുണ, വർഷങ്ങളോളം ലഭിക്കുന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

iphone 17 pro max

ഈ സെഗ്മെന്റിലെ ഏത് മോഡലിനും ഓഫർ കൊടുത്താൽ ആളുകൾ വാങ്ങാൻ ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. ഇപ്പോഴിതാ പ്രോ മോഡൽ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഫ്ലിപ്‌കാർട്ട് ഇപ്പോൾ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 256 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 17 പ്രോ മാക്‌സിന്റെ വില 1,44,900ൽ നിന്ന് ₹1,41,900 ആയി കുറച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.

കൂടാതെ, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 6,000 വരെ തൽക്ഷണ കിഴിവ് ലഭിക്കും. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 9,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതോടെ ഫോണിന്റെ വില 1,32,900 ആയി കുറയും.

നിലവിൽ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മികച്ച എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നുണ്ട്. പഴയ സ്‌മാർട്ട്ഫോണിന്റെ ബ്രാൻഡ്, ഉപയോഗിച്ച കാലയളവ്, അവസ്ഥ എന്നിവ അനുസരിച്ച് പരമാവധി 55,750 വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിച്ചേക്കാം. ഒറ്റത്തവണ മുഴുവൻ തുകയും നൽകാൻ താൽപര്യമില്ലാത്തവർക്ക് 36 മാസം വരെ കാലാവധിയുള്ള നോ-കോസ്‌റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. പ്രതിമാസം 4743 മുതൽ ഇഎംഐ അടച്ച് ഫോൺ സ്വന്തമാക്കാം.

ഇതിനുപുറമെ, വാങ്ങുമ്പോൾ ആപ്പിൾകെയർ+ സേവനവും അപകടങ്ങളിൽ നിന്നുള്ള അധിക സംരക്ഷണ പദ്ധതിയും ചേർക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിലെ വിപണി സാഹചര്യത്തിലും ഇപ്പോഴത്തെ അവസ്ഥയിലും ഇതൊരു ചെറിയ ഓഫറല്ലെന്ന് ഓർക്കണം. പ്രത്യേകിച്ച് ഇത്രയധികം മത്സരാധിഷ്‌ഠിതമായി വിപണി മാറുന്ന സാഹചര്യത്തിൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *