Headlines

‘പേളി മാണി കാണിച്ചത് വിവരക്കേട്, സിബി മലയിലിനെ എന്തിന് ഇതിലേക്ക് വലിച്ചിഴച്ചു?’; ചോദ്യവുമായി ജോസ് തോമസ് | What Pearle Maaney Did Was Foolish, Why Was Sibi Malayil Dragged Into This, Asks Jose Thomas


Movie News

oi-Nidhin Illikkambath

കോക്ക്‌റോച്ച് ജനത പാർട്ടി ഡൽഹിയിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനത്തിൽ സിബി മലയിലിന്റെ പേര് വലിച്ചിഴച്ച പേളി മാണിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് ഇപ്പോൾ സംവിധായകൻ ജോസ് തോമസ്. പേളി മാണി കാണിച്ചത് വിവരക്കേട് ആണെന്നും തന്റെ തെറ്റിദ്ധാരണ ക്ഷമാപണം നടത്തിയ വീഡിയോയിൽ തുറന്ന് പറയണമായിരുന്നു എന്നും ജോസ് തോമസ് പറഞ്ഞു.

ജോസ് തോമസിന്റെ വാക്കുകൾ

പേളി മാണിയുടെ വിവാദ ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്‌റ്റഗ്രാം പോസ്‌റ്റും, അതിന്റെ മാപ്പ് പറച്ചിലുമൊക്കെ കഴിഞ്ഞു. ഞാൻ ഇന്ന് സംസാരിക്കുന്നത് പേളി എന്ന് പറയുന്ന വ്യക്തിയുടെ ആ 22 മിനിറ്റ് വീഡിയോ കൃത്യമായി കണ്ട ഒരാൾ എന്ന നിലയ്ക്ക് അതിൽ പറയേണ്ടിയിരുന്ന പലതും പറഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് വിവരക്കേടിന്റെ പര്യായമാമോ പേളി മാണി എന്ന് ഞാൻ കൊടുത്തത്. പേളി മാണി നേഴ്‌സിംഗ് ഒക്കെ പഠിച്ച് ബാംഗ്ലൂരിൽ നിന്ന് തിരിച്ചു വന്നു, ആ നേഴ്‌സിംഗ് പ്രൊഫഷൻ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവതാരികയായിട്ടാണ് പോയത്.

pearle maaney

ആദ്യം കൈരളി ചാനലിൽ ഏതോ ഒരു പാചക പ്രോഗ്രാമിന്റെ അവതാരികയായി വരുന്നു, ബ്ലബ്ലാ ബ്ലബ്ലാ എന്ന് സംസാരിക്കുന്നത് കൊണ്ടും ഒരു കൗതുകമുള്ള രൂപം കൊണ്ടും വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ മറ്റു ചാനലുകളിലേക്ക് കയറി, അവിടെ നിന്നും ബിഗ് ബോസിലെ കണ്ടസ്‌റ്റന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ വെച്ച് തന്നെ മറ്റൊരു കണ്ടസ്‌റ്റന്റുമായിട്ട് പ്രണയത്തിലായി, അയാളെ വിവാഹം കഴിക്കുന്നു. രണ്ട് മക്കൾ ഉണ്ടാവുന്നു, യൂട്യൂബ് ചാനൽ തുടങ്ങുന്നു, ഇൻസ്‌റ്റഗ്രാം ചാനൽ തുടങ്ങുന്നു. ഫേസ്‌ബുക്കിൽ സജീവമാകുന്നു. ഇതിലൊക്കെ മില്യൺസ് ആണ് സബ്‌സ്‌ക്രൈബേഴ്‌സ് ആയുള്ളത്.

ഞാൻ ഒന്ന് രണ്ട് വീഡിയോ കണ്ടു, പേളി മാണിയുടേത്. സാധാരണഗതിയിലുള്ള അവതാരികമാരെക്കാൾ കണ്ടന്റ് വൈസ് വരുത്തുന്നതാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവിടെ വെറുതെ സംസാരിക്കുന്ന ഒരാൾ മാത്രമല്ല, കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ച് മനസ്സിലാക്കി സംസാരിക്കുന്ന ആളാണെന്നാണ് എന്റെ വിചാരം. എന്നാൽ ഈ കഴിഞ്ഞ ദിവസം കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരവുമായി ബന്ധപ്പെട്ട് നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടത്തുന്ന സമരത്തിന് അനുകൂലമായിട്ടാണോ, പ്രതികൂലമായിട്ടാണോ എന്ന് തോന്നാത്ത വിധത്തിൽ ഒരു പോസ്‌റ്റ് ഇട്ടു.

ബിജെപിയെ അനുകൂലിക്കുന്നവർ അത് ബിജെപിക്ക് എതിരാണെന്നും, എന്നാൽ യുവാക്കളെ അനുകൂലിക്കുന്നവർ അത് യുവാക്കൾക്ക് എതിരാണെന്നും തരത്തിലുള്ള ഒരു അഭിപ്രായ പ്രകടനം ഉണ്ടായി. വളരെ പെട്ടെന്ന് തന്നെയാണ് ഇവിടെ ഇൻസ്‌റ്റഗ്രാമിൽ നിന്നും യൂട്യൂബിൽ നിന്നും ഒക്കെ ലക്ഷക്കണക്കിന് ആളുകൾ ലെഫ്റ്റ് ആയി പോയത്. അവിടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് ആളുകളുടെ കുറവുണ്ടായി. ഇത് അവരെ ഒട്ടൊന്നും അല്ലായിയിരിക്കും അമ്പരപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് പെട്ടെന്ന് തന്നെ 22 മിനിറ്റ് ഉള്ള ഒരു ക്ഷമാപണം വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

1.2 മില്യൺ ആൾക്കാർ ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അവർക്കുള്ള ആരാധകർ, അവർ ഇപ്പോഴും മില്യൺ കണക്കിലുണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം. ഇനി അവർ പറഞ്ഞ മാപ്പ് പറയലിലെ പ്രസക്ത ഭാഗങ്ങൾ എന്താണെന്ന് നോക്കാം. ഞാൻ ഉദ്ദേശിച്ചത് ചെറുപ്പക്കാരൻ അവർക്ക് ജീവഹാനി സംഭവിക്കരുത്, ഇതുപോലുള്ള പ്രൊട്ടസ്‌റ്റ് ഒക്കെ പോകുമ്പോൾ അവരെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്, മാതാപിതാക്കൾ ഉണ്ട്, അവർക്ക് നല്ലൊരു ഭാവിയുണ്ട്, അവർ ഒരിക്കലും അവരോട് പോയി ചാടരുത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ല, ഞാൻ ഒരിക്കലും ബിജെപി സർക്കാരിനെ അനുകൂലിച്ചതല്ല എന്ന് അവർ പറയുന്നു.

മാത്രമല്ല, അതിലെ പ്രധാനമായ വിഷയം ഇതാണ്: ഒരു ഫീൽഡ് ഫെയിൽഡ് ഡയറക്‌ടർ എന്റെ കുറിപ്പിന് ഒരു 10 പേജ് തിരക്കുകൾ ഒരുക്കി കൊണ്ടുവന്നു എന്നാണ് അവർ നേരത്തെ ഇട്ടിരുന്ന പോസ്‌റ്റ്. ആ ഫെയിൽഡ് ഡയറക്‌ടർ എന്ന് ഉദ്ദേശിച്ചത് ആരെയാണ്? ആ പേര് പറഞ്ഞു തരൂ. എന്നാൽ ഇവരുടെ പോസ്‌റ്റിന് മറുപടിയായി ചില കാര്യങ്ങൾ പോസ്‌റ്റ് ചെയ്‌തിരുന്നത്, ജോ മലയിൽ എന്ന് പറയുന്ന ഒരു ചെറുപ്പക്കാരൻ.

ജോ മലയിൽ സിബി മലയിലിന്റെ മകനാണ്. സിബി മലയിൽ എന്റെ ഗുരുവാണ്, അതുകൊണ്ട് തന്നെ ജോ എന്ന് പറയുന്ന ആ ചെറുപ്പക്കാരനെ. വളരെ ചെറുപ്പം മുതൽ എനിക്കറിയാം, നല്ല അടക്കമുറുക്കമുള്ള, എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ. അയാൾക്ക് പേളി മാണിയുടെ പോസ്‌റ്റ് വന്നപ്പോൾ ചില ആശങ്കകൾ ഉണ്ടായി കാണും. അതിനെതിരെ പ്രതികരിച്ചു.

അതിന്റെ മറുപടി എന്നോണമാണ് പേളി മാണി പറഞ്ഞത്: ഒരു ഫീൽഡ് ഡയറക്‌ടർ, അദ്ദേഹത്തിന്റെ കുറിപ്പുകൾ എന്നെ നിരാശപ്പെടുത്തി എന്ന് പറഞ്ഞാണ് പേളി മാണി പറഞ്ഞത്. പേളി മാണിയുടെ മാപ്പ് പറഞ്ഞുള്ള വീഡിയോയിൽ ഞാൻ സിബി മലയിലിനെ ഒരിക്കൽ പോലും ഫെയിൽഡ് ഡയറക്‌ടർ എന്ന് വിളിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഫാൻ ആണ്, അദ്ദേഹത്തെ ആരാധിക്കുന്ന ആളാണ് ഞാൻ.

എന്നൊക്കെ പറഞ്ഞ് മാപ്പ് പറയുന്ന വീഡിയോ പങ്കുവച്ചു. പേളി മാണി വിവരദോഷിയാണ് എന്ന് ഞാൻ വീണ്ടും പറയുന്നതിനുള്ള കാരണം, പേളി മാണി ജോ മലയിൽ എന്ന് പറഞ്ഞ ചെറുപ്പക്കാരനാണ്, അല്ലെങ്കിൽ എന്ന് പറയുന്ന വ്യക്തിയാണ് നിങ്ങൾക്ക് എതിരെ ഒരു പോസ്‌റ്റ് ഇട്ടത്. അവിടെ എങ്ങനെയാണ് സിബി മലയിൽ അത് പാർട്ട് ആകുന്നത്? സിബി മലയിലിനെ നിങ്ങൾ എന്തിന് ആ രംഗത്തേക്ക് വലിച്ചിഴച്ചു. അതാണ് എന്റെ ചോദ്യം. നിങ്ങൾ മാപ്പ് പറഞ്ഞ വീഡിയോയിൽ ജോ മലയിൽ എന്ന് കണ്ടപ്പോൾ ഞാൻ ശ്രീ മലയിൽ എന്ന് തെറ്റിദ്ധരിച്ചു പോയി എന്ന് കൂടി പറയണ്ടതല്ലേ. നിങ്ങൾ അതുപോലും പറഞ്ഞിട്ടില്ല.

നിങ്ങൾ സിബി മലയിൽ വലിയ ആളാണ് എന്നൊക്കെ പറഞ്ഞ് മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ നിങ്ങൾ ചെയ്‌ത വിവരക്കേട്, അതല്ലേ ആദ്യം പറയേണ്ടിയിരുന്നത്? എനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായി. എന്റെ അറിവില്ലായ്‌മയാണ് ഞാൻ അങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം. അറിവില്ലായ്മ എന്ന് പറഞ്ഞാൽ, അതിന്റെ കണ്ടെന്റ് അല്ല, നിങ്ങൾ സിബി മലയിലാണ് എന്ന് തെറ്റിദ്ധരിച്ച് കൊണ്ട് ചെയ്‌ത അറിവില്ലായ്‌മ. ഇതിൽ തെറ്റില്ല. മാപ്പ് പറയുന്നതിൽ നല്ല കാര്യമാണ്.

പക്ഷേ ഇവിടെ തെറ്റ് സംഭവിച്ചത്. ഇവിടെ വിവരക്കേട് പറ്റിയിരിക്കുന്നു. വിവരക്കേട് മാപ്പ് പറഞ്ഞാൽ, വിവരക്കേട് ഇല്ലാതാകുന്നില്ല. അത് ശരിക്കും പറഞ്ഞാൽ, വിവരമുള്ളവരോട് ചോദിച്ചിട്ട് വേണം അങ്ങനെയുള്ള കണ്ടെന്റുകൾ ചെയ്യാൻ. നിങ്ങളുടെ അച്ഛനോട് ചോദിച്ചാൽ പറയുമായിരുന്നു, സിബി മലയിൽ ആരാണ്? മോളെ, അത് സിബി മലയിൽ അല്ല, അത് ജോ മലയിലാണ്. അതിനുള്ള മറുപടി കൊടുക്കൂ എന്ന് പറയുമായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *