Headlines

സൂര്യനും വ്യാഴവും ഒന്നിച്ചെത്തി; ഈ 5 രാശിക്കാർക്ക് സർക്കാർ ജോലി ഉറപ്പ്, പ്രണയം വിവാഹത്തിലേക്ക് നീങ്ങും! | Guru Aditya Yogam 2026; Government Job Assured For These 5 Zodiac Signs And Romance Could Lead To Marriage


Astrology

oi-Nidhin Illikkambath

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായി കണക്കാക്കുന്നു. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നാം നോക്കി കാണാൻ.

എന്നാൽ രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ട്. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കും, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല. ചില ഗ്രഹങ്ങളുടെ കൂടിച്ചേരൽ മാത്രം മതിയാവും ഇതിന്.

guru aditya yogam 2026

അത്തരത്തിൽ ചില മാറ്റങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ച് രാശിക്കാരെ കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ഇക്കഴിഞ്ഞ ജൂലൈ 29-നാണ് കർക്കടകം രാശിയിൽ സൂര്യനും വ്യാഴവും ഒന്നിച്ചെത്തിയത്. ഇത് സവിശേഷമായ ഗുരു ആദിത്യ യോഗത്തിന് കാരണമായി. അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഇത് നൽകുന്നത്. അത് ഏതൊക്കെ രാശികളെന്ന് അറിയാം.

മേടം

ഗുരു-ആദിത്യ യോഗം മേടം രാശിക്കാർക്ക് ആത്മവിശ്വാസവും നേതൃത്വപാടവവും വർധിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും ഉണ്ടാകും. കൂടാതെ ശമ്പള വർധനയ്ക്കും സാഹചര്യം ഒരുങ്ങുന്നു. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ കരാറുകൾ ലഭിക്കാനും വരുമാനം ഉയരാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കാനും സഹോദരങ്ങളുടെ പിന്തുണ ലഭിക്കാനും ഇടയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ യോഗം സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കും. വരുമാന മാർഗങ്ങൾ വികസിക്കുകയും ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും സജീവമാകുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യത അധികമാണ്. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂല സമയമാണ്. സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഗുരു-ആദിത്യ യോഗം കരിയറിലെ വലിയ മുന്നേറ്റങ്ങൾക്ക് സഹായകമായി തീരും. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കുകയും പുതിയ സ്ഥാനമോ ശമ്പളവർധനയോ ലഭിക്കാനുള്ള സാധ്യതയും കാണുന്നു. സമൂഹത്തിൽ ബഹുമാനവും സ്വാധീനവും വർധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്ക് കടക്കും.

തുലാം

തുലാം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്ന സമയമാണിത്. വിദേശയാത്ര, ഉന്നത പഠനം, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും വർധിക്കും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും പുതിയ നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കാനും സാധ്യതയുണ്ട്. പാരമ്പര്യ സ്വത്തിലെ വലിയ വിഹിതം ഇവരുടെ കൈയിലേക്ക്.

ധനു

ധനു രാശിയുടെ അധിപൻ ഗുരുവായതിനാൽ ഈ യോഗം കൂടുതൽ ശുഭഫലങ്ങൾ നൽകുമെന്നാണ് കരുതുന്നത്. ഇക്കൂട്ടർക്ക് ജോലിയിൽ പുരോഗതി, ബിസിനസിൽ ലാഭം, അപ്രതീക്ഷിത ധനലാഭം എന്നിവയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും പങ്കാളിത്ത ബിസിനസുകളിലും നല്ല മാറ്റങ്ങൾ അനുഭവപ്പെടാനും നേട്ടങ്ങൾ ഉണ്ടാവാനും അവസരം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കുകയും മനസമാധാനം ലഭിക്കുകയും ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *