Headlines

സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ; ബ്രിട്ടാസിനെതിരെ വിനായകന്‍ | Vinayakan Lashes Out At John Brittas; “Instead Of Hijacking Protest, Do Some Work For Family”


Kerala

oi-Ashif N

ജോണ്‍ ബ്രിട്ടാസ് എംപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യുന്നു എന്നാണ് വിമര്‍ശനം. സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ എന്നാണ് ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ച് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡല്‍ഹി സമര ഭൂമിയില്‍ നിറസാന്നിധ്യമായിരുന്ന ബ്രിട്ടാസിനെതിരായ ഈ കുറിപ്പിന് താഴെ രൂക്ഷമായ കമന്റുകളാണ് നിറയുന്നത്.

സമരം ചെയ്തവര്‍ക്കെതിരെ അശ്ലീലവും പ്രകോപനവും കലര്‍ന്ന ഭാഷയില്‍ ആര്‍എസ്എസ് പ്രചാരകന്‍ ടിജി മോഹന്‍ദാസ് രംഗത്തുവന്നപ്പോള്‍ വിനായകന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് ഇടതുപക്ഷ പ്രൊഫൈലുകള്‍ അനുകൂലിച്ച് രംഗത്തുവരികയും ചെയ്തു. ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് വിനായകന്‍ സിപിഎം എംപിയെ വിമര്‍ശിച്ചിരിക്കുന്നത്.

Vinayakan john brittas

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിന് പിന്തുണ നല്‍കിയിരുന്നു ബ്രിട്ടാസ്. അദ്ദേഹം സമര ഭൂമി പലതവണ സന്ദര്‍ശിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് വേണ്ടി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പാര്‍ലമെന്റിലും പുറത്തും അവസരം ലഭിച്ചപ്പോഴെല്ലാം വിദ്യാര്‍ഥികളെ അനുകൂലിച്ചാണ് ബ്രിട്ടാസ് സംസാരിച്ചത്. കൂടാതെ എംഎ ബേബി ഉള്‍പ്പെടെയുള്ള മറ്റു ഇടതുപക്ഷ നേതാക്കളും സമരത്തിന് പിന്തുണ നല്‍കിയിരുന്നു.

സമരത്തില്‍ നിറസാന്നിധ്യമായിരുന്നു എസ്എഫ്‌ഐ നേതാവ് ഐശ ഘോഷ്. സമരം അവസാനിച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് എകെജി ഭവനില്‍ എത്തിയപ്പോള്‍ തടഞ്ഞത് ബ്രിട്ടാസ് ആണ്. ബ്രിട്ടാസിന്റെ സാമൂഹിക മാധ്യമ പേജുകള്‍ പരിശോധിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹം തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിനായകന്റെ വിമര്‍ശനം ശരിയായില്ല എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. വിനായകന്‍ തന്നെയാണോ ഈ പേജ് കൈകാര്യം ചെയ്യുന്നത് എന്ന് ചിലര്‍ ചോദിക്കുന്നു. ബ്രിട്ടാസ് ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചാണ് ചിലരുടെ മറുപടി. എന്നാല്‍ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളും നിരവധിയാണ്. സിപിഎം എംപിയെ മറ്റൊരു സഖാവ് വിമര്‍ശിക്കുന്നു എന്ന് കമന്റ് ചെയ്തവരുമുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *