Headlines

മാപ്പും വിശദീകരണവും ഒന്നും ഫലം കണ്ടില്ല; പേളിയെ വീണ്ടും പൊരിച്ച് ആരാധകർ, ഫോള്ളോവേഴ്‌സ് 4 ലക്ഷം കുറഞ്ഞു! | Pearle Maaney Lost 400,000 Followers In A Few Days Fans Lashed Out Even After Her Apology


Movie News

oi-Nidhin Illikkambath

ഒരുകാലത്ത് മലയാളികളുടെ ഇഷ്‌ട യൂട്യൂബർ തന്നെയായിരുന്നു പേളി മാണി. വ്യത്യസ്‌തമായ കണ്ടന്റുകൾ കൊണ്ടും വേറിട്ട പരിപാടികൾ കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെയാണ് പേളി ആകർഷിച്ചത്. ബോളിവുഡ് താരങ്ങളെ വരെ അഭിമുഖം നടത്തിയിട്ടുള്ള പേളി മാണിയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ പേളി മാണിയെ ലക്ഷകണക്കിന് പേരാണ് പല പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്.

എന്നാൽ സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയൊരു പ്രത്യേകത അത് പ്രകടിപ്പിക്കുന്ന ചാഞ്ചാട്ടം തന്നെയാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പേളി മാണിയുടെ ജീവിതത്തിലും നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല അടുത്തിടെ നടന്ന ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനവും അത് വരുത്തിവച്ച വിവാദവുമാണ് സംഭവം.

Pearle Maaney

അതിന് ശേഷം പേളിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയുന്നതാവും ശരി. പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് പേളി മാണിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സമരത്തിന്റെ അന്തസത്ത ഇല്ലാതാക്കിയെന്നും ഇത്തരമൊരു പ്രതികരണത്തിന്റെ ആവശ്യമില്ലെന്നുമൊക്കെ ആദ്യ ഘട്ടത്തിൽ തന്നെ വന്ന വിമർശനങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ അവിടെയല്ല ഇക്കാണുന്ന വിവാദങ്ങളിലേക്ക് സംഭവത്തെ കൊണ്ടെത്തിച്ചത്.

സിബി മലയിലിന്റെ മകൻ ജോ മലയിൽ ഇൻസ്‌റ്റഗ്രാമിൽ പേളിയുടെ നിലപാടിനെ കുറിച്ച് പങ്കുവച്ച ഒരു പോസ്‌റ്റ് ആയിരുന്നു അതിന് ആധാരം. അതിൽ കടുത്ത വിമർശനങ്ങളായിരുന്നു അദ്ദേഹം പേളിക്കെതിരെ ഉന്നയിച്ചത്. അതിന് പേളി നൽകിയ മറുപടിയിൽ പരാജയപ്പെട്ട സംവിധായകൻ എന്ന് കൂടി ചേർത്തതോടെയാണ് പേളിക്കെതിരെ വിമർശനം കടുത്തത്. അതിൽ പിന്നീട് വിശദീകരണവുമായി പേളി രംഗത്ത് വന്നിരുന്നു.

പേളിയുടെ വിശദീകരണവും ഫലം കണ്ടില്ല

വീഡിയോക്ക് താഴെ പോലും കടുത്ത വിമർശനമാണ് പേളി നേരിടുന്നത്. യാതൊരു ആത്മാർത്ഥതയും കൂടാതെയാണ് പേളി ഈ വീഡിയോ ചെയ്‌തത്‌ എന്നാണ് പലരും ഉയർത്തുന്ന ആക്ഷേപം. പരീക്ഷയ്ക്ക് പഠിച്ചു പറയുന്നതുപോലെയുണ്ട് എന്നാണ് ഒരാൾ നൽകുന്ന മറുപടി. ഈ വിശദീകരണത്തിന് മറ്റൊരു വിശദീകരണം കൂടി വേണ്ടിവരുമെന്നും മലയാളികളെ മണ്ടന്മാരാക്കല്ലേ എന്നിങ്ങനെയുള്ള കമന്റുകളും അതിൽ കൂടുതലായുണ്ട്.

ഈ വീഡിയോയിൽ പോലും എതിർ കമന്റുകൾ പേളി ഡിലീറ്റ് ചെയ്യിക്കുന്നുവെന്ന ആക്ഷേപവും ചിലർ ഉയർത്തുന്നുണ്ട്. സിബി മലയിലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും പേളിയുടെ നിലപാടിന് ഒട്ടും ആത്മാർത്ഥത ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണഗതിയിൽ കാണാത്ത തരത്തിലുള്ള എതിർ സ്വരങ്ങളാണ് ഇത്തവണ കമന്റ് ബോക്‌സിൽ കൂടുതലായി കാണുന്നത്.

അതിനിടെ സോഷ്യൽ മീഡിയയിലെ കമന്റ് രൂപത്തിൽ മാത്രമല്ല പേളി എതിർപ്പ് നേരിടേണ്ടി വരുന്നത്. ബഹിഷ്‌കരണവും ചിലർ തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്ന പേളിയുടെ അക്കൗണ്ടുകളിൽ ഉണ്ടായിരിക്കുന്ന ഇടിവ്. ഇൻസ്‌റ്റഗ്രാം, യൂട്യൂബ്, ഫേസ്‌ബുക്ക് എന്നിവയിൽ ആയി ആകെ നാല് ലക്ഷത്തോളം പേരെയാണ് പേളിക്ക് നഷ്‌ടമായത്‌.



Source link

Leave a Reply

Your email address will not be published. Required fields are marked *