ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് “ജോലി മാറാൻ ശരിയായ സമയം എപ്പോഴാണ്?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. രാജിവെക്കുന്നതിന് മുമ്പ് അടുത്ത അവസരത്തിനായി തയ്യാറെടുക്കണമെന്നും, വികാരാധീനമായി തീരുമാനം എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.
നിങ്ങൾ ചെയ്യുന്ന ജോലി ആരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് ഒരു മുന്നറിയിപ്പാണെന്ന് അജയ് പറയുന്നു.
“നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും ആരും അത് വിലമതിക്കുന്നില്ലെങ്കിൽ അവിടെ തുടരേണ്ടതില്ല. പുതിയ അവസരങ്ങൾ തേടിത്തുടങ്ങണം,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
എല്ലാ ദിവസവും ഒരേ ജോലികൾ മാത്രം ചെയ്യേണ്ടി വരികയും പുതിയ കഴിവുകൾ നേടാനോ ഉയർന്ന സ്ഥാനത്തേക്ക് പോകാനോ അവസരമില്ലെന്ന് തോന്നുകയും ചെയ്യുന്നുണ്ടോ? അങ്ങനെയാണെങ്കിൽ കരിയറിനെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറയുന്നു.
“പഠനം നിലച്ചാൽ വളർച്ചയും നിലക്കും. അത്തരമൊരു സാഹചര്യത്തിൽ മറ്റിടങ്ങളിലെ അവസരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്,” എന്നാണ് അജയ് പറയുന്നത്.
നിങ്ങളുടെ കഴിവിനും അനുഭവത്തിനും ഒത്ത പ്രതിഫലം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, കൂടുതൽ മികച്ച അവസരങ്ങൾ അന്വേഷിക്കണമെന്ന് അജയ് നിർദേശിക്കുന്നു.
“ശമ്പളത്തിൽ വലിയ അന്തരമുണ്ടെന്ന് തോന്നുന്നുവെങ്കിൽ ജോലി മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം,” അദ്ദേഹം പറഞ്ഞു.
ജോലി മാറാൻ തീരുമാനിക്കുന്നതിന് മുമ്പ് പുതിയ അവസരങ്ങൾ കണ്ടെത്താനും അഭിമുഖങ്ങൾക്ക് തയ്യാറാകാനും സമയം കണ്ടെത്തണമെന്ന് അജയ് ഓർമിപ്പിക്കുന്നു.
“നിരാശയിലോ ദേഷ്യത്തിലോ ജോലി ഉപേക്ഷിക്കരുത്. ആദ്യം അടുത്ത ജോലി ഉറപ്പാക്കുക, പിന്നെയാണ് രാജിവെക്കേണ്ടത്,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
അജയുടെ വീഡിയോയ്ക്ക് നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ട്. കരിയറിൽ സമാന അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുവെന്നും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.