Headlines

‘ഞാന്‍ തെരുവ് പോരാളി, എസി റൂം ആക്ടിവിസ്റ്റ് അല്ല’; ജയറാം രമേശിന് ധര്‍മേന്ദ്ര പ്രധാന്റെ മറുപടി | “I am a street fighter, not an AC-room activist”: Dharmendra Pradhan reply to Jairam Ramesh


India

oi-Ashif N

ന്യൂഡല്‍ഹി: രാജിവെച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് പാര്‍ലമെന്റിലെത്തി. ബിജെപി എംപിമാര്‍ അദ്ദേഹത്തിന് പ്രത്യേക സ്വീകരണം നല്‍കി. പൂക്കള്‍ നല്‍കിയും തലയില്‍ പ്രത്യേക തൊപ്പി ധരിപ്പിച്ചുമായിരുന്നു സ്വീകരണം. ആലിംഗനം ചെയ്തും കൈ കൊടുത്തും പലരുമെത്തി. എല്ലാവരോടും പുഞ്ചിരിച്ചായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം.

രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഇനിയും വൈകിയാല്‍ പ്രതിഷേധം എല്ലാ സീമകളും ലംഘിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പ്രധാന്‍ രാജിവെച്ചതും സമരം അവസാനിച്ചതും. ഈ വേളയില്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടപടി പാടില്ല എന്ന സിജെപിയുടെ ഉപാധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ലെന്നും നിരവധി പേര്‍ക്കെതിരെ നടപടി തുടരുന്നു എന്നും സിജെപി ഇന്ന് അരോപിച്ചു.

dharmendra pradhan jairam ramesh

പാര്‍ലമെന്റിലെത്തിയ ധര്‍മേന്ദ്ര പ്രധാനെ ആക്ഷേപഹാസ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സ്വീകരിച്ചത്. അത് സംഭവിച്ചു അല്ലേ എന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഉടനെ പ്രധാന്‍ മറുപടി നല്‍കി. ഒന്നും സംഭവിച്ചിട്ടില്ല, താന്‍ തെരുവ് പോരാളിയാണ്. എസി റൂം ആക്ടിവിസ്റ്റ് അല്ല എന്നായിരുന്നു പ്രധാന്റെ മറുപടി.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലും പ്രതിഷേധം സംഘടിപ്പിച്ചു. ഇതില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണവും ധര്‍മേന്ദ്ര പ്രധാന്റെ മറുപടിയും ചര്‍ച്ചയായത്.

ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ച് എബിവിപി നേതാവായ ശേഷമാണ് ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മല്‍സരിച്ചത്. ഒഡീഷയിലെ പ്രമുഖ ബിജെപി നേതാവാണ് അദ്ദേഹം. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ള ധര്‍മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി മോദിയെ പല വിവാദ ഘട്ടങ്ങളിലും രക്ഷിച്ച നേതാവ് കൂടിയാണ്. സമ്മര്‍ദ്ദം കടുത്തതോടെയാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നത്.

നിലവില്‍ സംഭല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി മാത്രമാണ് ധര്‍മേന്ദ്ര പ്രധാന്‍. അദ്ദേഹത്തിന് ബിജെപി സുപ്രധാന തിരഞ്ഞെടുപ്പ് പദവികള്‍ പാര്‍ട്ടി തലത്തില്‍ നല്‍കുമെന്നാണ് വിവരം. പഞ്ചാബ്, ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇനി വരാന്‍ പോകുന്നത്. അതിന് പുറമെ ഒഡീഷയില്‍ ബിജെപിയുടെ മുഖമായി പ്രധാന്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. ബിജെപി അദ്ദേഹത്തിന് നല്‍കാന്‍ പോകുന്ന പുതിയ പദവി വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *