Headlines

‘എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? ‍തട്ടിപ്പുകാരുടെ കൂട്ടം’ : CJP ക്കെതിരെ മാധവ് സുരേഷ് | Buzz News


Last Updated:

ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്

News18
News18

സിജെപി പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു വിഭാ​ഗം മാദ്ധ്യമപ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് മാധവ് സുരേഷ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ശബ്ദമുയർത്തിയവർ കേരളത്തിലെ പിഎസ് സി പ്രശ്നത്തിലും പഞ്ചാബിൽ നടക്കുന്ന അനീതികൾക്കുമെതിരെ മിണ്ടുന്നില്ലെന്ന് മാധവ് സുരേഷ് പ്രതികരിച്ചു. ബിജെപി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തതെന്നും അത് ചിലർക്ക് ദഹിച്ചിട്ടില്ലെന്നും മാധവ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി. ഡൽഹി പ്രതിഷേധത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസിന്റെ പോസ്റ്റും മാധവ് സുരേഷ് സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്.

വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരെ കുറിച്ചും മാധവ് പരാമർശിച്ചു. ബിജെപി ഉൾപ്പെടാത്തടത്തോളം കാലം യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് മാധവ് പറയുന്നു.

പഞ്ചാബിൽ നടക്കുന്ന അനീതിക്കെതിരെ പാറ്റകൾ എന്താണ് പ്രതികരിക്കാത്തതെന്നും  വിദ്യാഭ്യാസവും വിദ്യാർഥികളും ബിജെപിക്ക് എതിരാകുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണോ ഇതെന്നും മാധവ് ചോദിക്കുന്നുണ്ട്.

എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? എവിടെപ്പോയി നിങ്ങളുടെ നായകന്മാർ? എല്ലാവരും എന്തുകൊണ്ട് മിണ്ടുന്നില്ല, വിദ്യാർഥികളെയും ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഈ സമരത്തെ പിന്തുണച്ച ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും യഥാർത്ഥ ലക്ഷ്യം മനസിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർത്ഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ പറഞ്ഞിരുന്നതെന്ന് മാധവ് കുറിച്ചു.

മാദ്ധ്യമങ്ങൾക്കെതിരെയും മാധവ് തുറന്നടിച്ചു. മണ്ടനാകാതിരിക്കൂ, ആദ്യം ഒരു ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് വേണ്ടി സംസാരിച്ചത് പോലെ പഞ്ചാബിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയും സംസാരിക്കുക. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി ജെ പി പഞ്ചാബിന്റെ കാര്യം വന്നപ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യമൊക്കെ ചോർന്നുപോയോയെന്ന് മാധവ് സുരേഷ് ചോദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

‘എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? ‍തട്ടിപ്പുകാരുടെ കൂട്ടം’ : CJP ക്കെതിരെ മാധവ് സുരേഷ്



Source link

Leave a Reply

Your email address will not be published. Required fields are marked *