Headlines

ലോട്ടറിയില്‍ ബംപറടിക്കാന്‍ സാധ്യത; ഈ രാശിക്കാരാണോ നിങ്ങള്‍? നല്ലകാലത്തിന് തുടക്കം | Chandra Gochar in 2026: These Three Zodiac Signs Will Get Auspicious Time Till July 28, Details


Astrology

oi-Jithin TP

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കാറുണ്ട്. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Chandra Gochar in 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ ഗ്രഹം എന്ന് അറിയപ്പെടുന്ന ചന്ദ്രന്‍ മനസിന്റേയും ആത്മാവിന്റേയും പ്രതീകമാണ്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്‍. രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ നില്‍ക്കാറുള്ളത്. ഇന്നലെ രാത്രിയോടെ ചന്ദ്രന്‍ ധനു രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ഈ രാശിമാറ്റം പന്ത്രണ്ട് രാശിക്കാര്‍ക്കും പുതിയൊരു ഉന്മേഷവും ശുഭപ്രതീക്ഷയും നല്‍കുന്നതാണ്.

വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് ചന്ദ്രന്‍ എത്തിയത് ഇന്നലെ രാത്രി 11:15-നാണ്. ഇനി ചൊവ്വാഴ്ച വരെ ചന്ദ്രന്‍ ഈ രാശിയില്‍ തുടരും. ചന്ദ്രന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം…

മേടം

മേടം രാശിക്കാര്‍ക്ക് ധനു രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തം നാട്ടിലേക്കൊരു ട്രാന്‍സ്ഫര്‍ എന്ന സ്വപ്‌നവും സാക്ഷാത്കരിക്കപ്പെടും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടുകയും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയുകയും ചെയ്യും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂല സമയം.

മിഥുനം

ധനു രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സര പരീക്ഷകളില്‍ വിജയമുണ്ടാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം. ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ക്ക് ഒന്നാം സമ്മാനം വരെ അടിച്ചേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ധനു രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുടങ്ങി കിടന്ന ഗൃഹ നിര്‍മാണം പുനരാരംഭിക്കും. ആരോഗ്യപരമോ സാമ്പത്തികമോ നിയമപരമോ ആയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *