India
oi-Sajitha Gopie
ന്യൂ ഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് പ്രൾഹാദ് ജോഷി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതോടെയാണ് പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് എത്തുന്നത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു. പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുമെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 35 ദിവസങ്ങളായി ജന്തര്‍ മന്തറിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് രാജി വെയ്‌ക്കേണ്ടതായി വന്നത്. ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് രാജി എന്നാണ് രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുന്നത്.
