Headlines

ദിവസവും 5000 രൂപ വരുമാനം! വഴിയോരത്ത് ഭക്ഷണം വിറ്റ് കച്ചവടക്കാരൻ പ്രതിമാസം സമ്പാദിക്കുന്നത് 1.5 ലക്ഷം | Buzz News


Last Updated:

1.5 ലക്ഷം രൂപ കച്ചവടത്തിന്റെ മൊത്തം വരുമാനമല്ലെന്നും എല്ലാ ചെലവുകളും പോയതിന് ശേഷമുള്ള ലാഭമാണെന്നും വീഡിയോ പങ്കുവച്ച യുവതി വെളിപ്പെടുത്തി

News18
News18

സോഷ്യൽമീഡിയയിൽ‌ ചർച്ചയായി ഒരു വഴിയോര കച്ചവടക്കാരനും അദ്ദേഹത്തിന്റെ വരുമാനവും. റോഡരികിലെ തട്ടുകടയിലൂടെ യുവാവ് ഒന്നരല ലക്ഷം രൂപയാണ് പ്രതിമാസം സമ്പാദിക്കുന്നത് . ദിവസവും 5000 രൂപയാണ് വഴിയോരക്കച്ചവടക്കാരന്റെ വരുമാനം. ഇത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ്.

കൊമൽ നേഗി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ കച്ചവടക്കാരനെ കുറിച്ച് പറയുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് യുവാവ് കച്ചവടം നടത്തുന്നത്. വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ഇയാൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേ​ഗി ഉൾപ്പെടെ പല രുചിയിലുള്ള യുവാവിന്റെ ഭക്ഷണത്തിനായി കടയുടെ മുന്നിൽ വലിയ തിരക്കാണ്. ഇതിന്റെ ദൃശ്യങ്ങളും യുവതി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ഈ 1.5 ലക്ഷം രൂപ കച്ചവടത്തിന്റെ മൊത്തം വരുമാനമല്ലെന്നും എല്ലാ ചെലവുകളും പോയതിന് ശേഷമുള്ള ലാഭമാണെന്നും വീഡിയോ പങ്കുവച്ച യുവതി വെളിപ്പെടുത്തി.

‘ഒരു തെരുവ് കച്ചവടം തുടങ്ങിയാൽ എന്ത് സംഭവിക്കാനാണ്? അങ്ങനെ ചിന്തിക്കുന്നവർ ഈ വീഡിയോ കണ്ട ശേഷം ചിന്ത മാറ്റണം’- എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ചെറിയൊരു കച്ചവടം വിജയകരമായി നടത്തുന്നതിനെ ചിലർ അഭിനന്ദിച്ചു. ഇത്തരം ബിസിനസുകളെ പലരും ചെറുതായി കാണുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി.



Source link

Leave a Reply

Your email address will not be published. Required fields are marked *