Headlines

Pearle Maaney | ദേശീയ പതാകയിലെ കാവിയോടുള്ള പ്രിയം പറഞ്ഞ പേളിയെ ക്രൂശിച്ച്‌ സോഷ്യൽ മീഡിയ; തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പേളി | Buzz News


Last Updated:

‘കാവി നിറമാണ് എനിക്ക് ഏറ്റവും ഇഷ്ടം. നമ്മുടെ ഇന്ത്യൻ പതാകയിലെ കാവി നിറത്തോടാണ് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം,’ എന്ന് പേളി

പേളി മാണി
പേളി മാണി

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച് പോസ്റ്റ് ചെയ്ത പേളി മാണിക്കെതിരെ (Pearle Maaney) സോഷ്യൽ മീഡിയയുടെ കൂരമ്പുകൾ. വിവാദം മുറുകിയതും പേളി ഇൻസ്റ്റഗ്രാം പേജിന്റെ കമന്റ് ബോക്സ് അടച്ചുകെട്ടി. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച പേളി അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കിയിരുന്നു. പേളി നിഷ്പക്ഷത നടിക്കുന്നുവെന്നും ചിലർ വിരൽചൂണ്ടി. ‘എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ് എന്റെ കമന്റ് ബോക്സ്’ എന്ന് പറഞ്ഞ പേളിയെ വിമർശിച്ചുകൊണ്ട് സംവിധായകൻ സിബി മലയിലിന്റെ പുത്രൻ ജോ മലയിലും രംഗത്തെത്തി. താൻ പേളിയുടെ കമന്റ് ബോക്സിൽ ‘ലജ്ജാവഹം’ എന്ന് പോസ്റ്റ് ചെയ്തിരുന്നു എന്ന് ഓര്മപ്പെടുത്തിക്കൊണ്ടാണ് ഏഴ് പേജ് നീളുന്ന ജോ മലയിലിന്റെ കുറിപ്പ്. ഇദ്ദേഹത്തിന് മറുപടിയായി പേളി മറ്റൊരു പോസ്റ്റ് അപ്‌ലോഡ് ചെയ്‌തു.

“എന്റെ പോസ്റ്റിനൊപ്പം ഒരു ‘ട്രിഗർ വാണിംഗ്’ (മുന്നറിയിപ്പ്) കൂടി നൽകേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കാരണം, അത് പലരിലും അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു.

സമാധാനവും സുരക്ഷിതത്വവും അഹിംസയും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് ഇത്രയേറെ ആളുകളെ പ്രകോപിപ്പിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

ഇവരൊക്കെ ആരാണെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്!

‘പരാജയപ്പെട്ട ഒരു ചലച്ചിത്രകാരൻ’, എന്റെ നാല് പേജുള്ള പോസ്റ്റിനെ അടിസ്ഥാനമാക്കി പത്ത് പേജുള്ള ഒരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ്. അതിൽ മുളകുപൊടിയും അജിനോമോട്ടോയും ചേർത്ത് പരമാവധി ‘അനാരോഗ്യകരമായ’ ഒന്നാക്കി മാറ്റാനുള്ള ശ്രമവും നടക്കുന്നു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം തന്നെയാണല്ലോ ഇത്!

എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അവർ പെൺകുട്ടികളാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എന്താണ് പ്രശ്നം?

ഓ! എന്റെ നിലപാട് മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ?

അതിനായി ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരും. നിങ്ങൾ വെല്ലുവിളിച്ചിരിക്കുന്നത് ആള് മാറിപ്പോയി.

എനിക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്നില്ല. അത് എനിക്കുള്ള അവകാശമാണ്; ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും.

നിങ്ങൾ സാധാരണ കാണുന്ന തരത്തിലുള്ള ഒരു പാവയല്ല ഞാൻ.

ഞാൻ പേളി മാണിയാണ്.

പിന്നെ, അതെ! കാവി നിറമാണ് എനിക്ക് ഏറ്റവും ഇഷ്ടം. നമ്മുടെ ഇന്ത്യൻ പതാകയിലെ കാവി നിറത്തോടാണ് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം.” എന്ന് പേളി ജോ മലയിലിന്റെ പോസ്റ്റിന് നൽകിയ മറുപടി.

തന്റെ ഇഷ്‌ടനിറം കാവിയെന്നും, അത് ദേശീയപതാകയിൽ കാണാനാണ് കൂടുതൽ ഇഷ്‌ടമെന്നും പരാമർശിച്ചത് പേളി കാവിവൽക്കരണത്തിനു ശ്രമിച്ചു എന്ന നിലയിലേക്ക് വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

Pearle Maaney | ദേശീയ പതാകയിലെ കാവിയോടുള്ള പ്രിയം പറഞ്ഞ പേളിയെ ക്രൂശിച്ച്‌ സോഷ്യൽ മീഡിയ; തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പേളി



Source link

Leave a Reply

Your email address will not be published. Required fields are marked *