Headlines

ഐഫോൺ 17 പ്രോ ആരെയും വീഴ്ത്തും ഓഫർ കൊണ്ട്; വില ഒരു ലക്ഷത്തിൽ താഴെ എത്തും..! അറിയാം | iPhone 17 Pro Discounts; Price Likely To Drop Below Rs 1 Lakh Here Are The Details


Technology

oi-Nidhin Illikkambath

രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിപണിയിൽ പ്രീമിയം മോഡലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ബജറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളിലേക്ക് മാറുകയാണ് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രീമിയം വിഭാഗത്തിൽ ആപ്പിൾ വിപണി വിഹിതം വർധിപ്പിക്കുകയാണ്. ഐഫോണുകൾ പലപ്പോഴും ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളെ വിൽപ്പനയിൽ മറികടക്കുന്നതായി കണക്കുകളും വ്യക്തമാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഇന്ത്യൻ വിപണി “പ്രീമിയമൈസിംഗ്” ആണെന്ന് വിശകലന വിദഗ്‌ധരും പറയുന്നു. അതായത്, വിലകൂടിയ ഫോണുകൾ എൻട്രി-ലെവൽ ഉപകരണങ്ങളെക്കാൾ വേഗത്തിൽ വളരുന്നു. ഐഫോൺ 17-ന്റെ മികച്ച വിൽപ്പനയുടെ പിൻബലത്തിൽ നിലവിൽ ഈ കമ്പനി ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. അടുത്തകാലത്തായി അവരുടെ വിപണി വിഹിതം അത്രയും ഉയർന്നതിൽ പ്രീമിയം മോഡലുകളുടെ പങ്ക് ചെറുതല്ല.

iphone 17 pro discounts

ഇത്രയൊക്കെ ആയിട്ടും, നിരവധി പുതിയ മോഡലുകൾ വിപണിയിൽ എത്തിയിട്ടും ആപ്പിൾ തങ്ങളുടെ പഴയ മോഡലുകളുടെ കാര്യത്തിൽ ഒട്ടും അലംഭാവം കാണിക്കുന്നില്ല. അതിന്റെ പ്രധാന കാരണം മികച്ച വിൽപ്പന തന്നെയാണ്. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത അവയ്ക്ക് ലഭിക്കുന്ന വിൽപ്പന കണക്കുകൾ അടിവരയിടുന്നു.

ഇനി എല്ലവരും അറിയേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ ആപ്പിളിന്റെ പ്രീമിയം മോഡലായ ഐഫോൺ 17 പ്രോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ പ്രേമികൾക്ക് ഒരു സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ മുൻനിര ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്പ്‍കാർട്ടിലൂടെ ഈ മുൻനിര സ്‌മാർട്ട്ഫോണിന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിലക്കുറവാണ് ഇപ്പോൾ ലഭ്യമാവുന്നത്.

ഐഫോൺ 17 പ്രോയുടെ ഓഫറുകൾ

ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ലോഞ്ച് ചെയ്‌ത സമയത്തെ യഥാർത്ഥ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ ഫ്ലിപ്പ്‍കാർട്ട് ഡീൽ ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള സാമ്പത്തിക ലാഭം തന്നെ നൽകുമെന്ന് ഉറപ്പാണ്. ഐഫോൺ 17 പ്രോ സ്‌മാർട്ട്ഫോണിന്റെ 256 ജിബി സ്‌റ്റോറേജ് വേരിയന്റ് ഇന്ത്യയിൽ വിപണിയിലെത്തിച്ചത് 1,34,900 രൂപ എന്ന ഉയർന്ന പ്രാരംഭ നിരക്കിലാണ്. അതും കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ലോഞ്ച്.

എന്നാൽ ഓൺലൈൻ ഭീമന്മാരായ ഫ്ലിപ്പ്‍കാർട്ട് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഈ ഫോണിന് നേരിട്ട് 8,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് അനുവദിച്ച് വില 1,26,900 രൂപയായി മാറ്റിയിരിക്കുകയാണ്. ഇത് പെട്ടെന്ന് കേൾക്കുമ്പോൾ അത്ര വലുതല്ലെന്ന് തോന്നുമെങ്കിലും ഈ സെഗ്മെന്റിലെ മറ്റുള്ള മോഡലുകളെ അപേക്ഷിച്ചു പറയുമ്പോൾ മികച്ചൊരു ഓഫർ തന്നെയാണ്.

ഇതിന് പുറമെ ഉപഭോക്താക്കൾക്കായി ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. നിങ്ങൾ ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്തുന്നവർക്ക് ഏകദേശം 9000 രൂപയോളം വീണ്ടും ലാഭിക്കാൻ സാധിക്കും. ഇതോടെ ആകെ വില 1,17,900 രൂപ എന്ന നിലവാരത്തിലേക്ക് താഴുകയാണ്. അതുകൊണ്ടും ഓഫറുകൾ തീർന്നില്ല. എക്സ്ചേഞ്ച് ഓഫറുകളിലൂടെ 50000 രൂപ വരെ ലാഭിക്കാം എങ്കിലും അതിന് നിങ്ങളുടെ കൈവശമുള്ള ഫോൺ നല്ല പ്രവർത്തന ക്ഷമതയുള്ള ഒന്നായിരിക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *