Headlines

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്| KSU Calls Statewide Education Bandh Tomorrow in Kerala over students beaten up in NEET protest in Delhi


Kerala

oi-Sajitha Gopie

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനും രാഹുല്‍ ഗാന്ധി അടക്കമുളള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ വിദ്യാര്‍ത്ഥികളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള എംപിമാരെ ആക്രമിക്കുന്ന മോദി ഭരണകൂട ഭീകരതയ്ക്ക് എതിരെയാണ് വിദ്യാഭ്യാസ ബന്ദെന്ന് കെ എസ് യു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ എസ് യു പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

KSU

സംസ്ഥാനത്തെ മുഴുവന്‍ കോളേജ് ക്യാമ്പസ്സുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കണമെന്നും ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കണമെന്നും കെ എസ് യു ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥി സമരത്തിനെതിരെയുളള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വെളളിയാഴ്ചയാണ് രാജ്യവ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്‌ഐ ആഹ്വാനം. 20ാം തിയ്യതി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചതിന് എതിരെ വലിയ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയരുന്നത്. എഐഎസ്എഫും നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *