Headlines

രാത്രി യാത്രയ്ക്ക് കെഎസ്ആര്‍ടിസി പിങ്ക് ബസ്; വനിതകള്‍ക്ക് ആശ്രയം, ലുലു മാള്‍ വഴി സര്‍വീസ് | KSRTC Pink Bus For Night Travel; A Boon For Women, Service Via Lulu Mall In Thiruvananthapuram


Travel

oi-Ashif N

തിരുവനന്തപുരം: നഗരത്തിലെ വനിതകളുടെ സുരക്ഷിതമായ രാത്രി യാത്രയ്ക്ക് വഴിയൊരുക്കി പിങ്ക് ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുന്നു. കിഴക്കേകോട്ട മുതല്‍ ടെക്‌നോ പാര്‍ക്ക് വരെയുള്ള സര്‍വീസ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകും. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പ്രയാസപ്പെടുന്ന നിരവധി പേരുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ കൂടി പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ ബസ് ആണ് തിരുവനന്തപുരത്ത് ഓടുന്നത്. ഇനി മറ്റു നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും. പരീക്ഷണ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങുകയും ചെയ്തു.

ksrtc pink bus in thiruvananthapuram

പിങ്ക് ബസ് എന്നാണ് പേര് എങ്കിലും ഇളംപച്ച നിറത്തിലാണ് ബസ് എത്തിയിരിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന ലിങ്ക് ബസ് ആണ് പിങ്ക് ബസ് ആയി സര്‍വീസ് നടത്തുന്നത്. ലിങ്ക് എന്ന് എഴുതിയ ഭാഗത്ത് പിങ്ക് എന്ന് സ്റ്റിക്കര്‍ പതിക്കുകയായിരുന്നു. യഥാര്‍ഥ പിങ്ക് നിറത്തിലുള്ള ബസ് വൈകാതെ സര്‍വീസിന് എത്തുമെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നു. തീരുമാനം അതിവേഗം എടുത്തതിനാലാണ് പിങ്ക് നിറത്തിലുള്ള ബസ് കിട്ടാതിരുന്നത്.

കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങുന്ന ബസ് സര്‍വീസ് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ലുലു മാള്‍, കിംസ് ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് സര്‍വീസ് നടത്തുക. രാത്രിയില്‍ സ്ത്രീകള്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിച്ചാണ് റൂട്ട് തിരഞ്ഞെടുത്തത്. രാത്രിയില്‍ ഉയര്‍ന്ന കൂലി നല്‍കി മറ്റു വാഹനങ്ങളെ ആശ്രയിച്ചിരുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. ഇലക്ട്രിക് ബസുകള്‍ ഭാവിയില്‍ പിങ്ക് ബസ് ആയി സര്‍വീസ് നടത്താനും ആലോചനയുണ്ട്.

വിദൂര സ്ഥലങ്ങളില്‍ നിന്ന് റെയില്‍വെ സ്‌റ്റേഷനില്‍ എത്തുന്നവര്‍, രാത്രി ജോലി ചെയ്്ത് മടങ്ങുന്നവര്‍, കെ്‌നോപാര്‍ക്കിലെ ജോലിക്കാര്‍, മെഡിക്കല്‍ കോളജിലേക്ക് പോകുന്നവര്‍ എന്നിവര്‍ക്കെല്ലാം ഗുണമാകും പുതിയ ബസ്. രാത്രി ഒമ്പത് മണിക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ആശ്രയമാകും ബസ്. സിനിമ കാണാനെത്തുന്നവര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാത്രി ജോലി ചെയ്ത് മടങ്ങുന്നവരുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിധ്വനി എന്ന സംഘടന നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ പിങ്ക് ബസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിലെ ലിങ്ക് ബസുകളാണ് ഇതിന് വേണ്ടി നഗരത്തിലെത്തിച്ചിരിക്കുന്നത്. ഭാവിയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര പദ്ധതി നടപ്പാക്കിയ പിന്നാലെയാണ് പിങ്ക് ബസ് വരുന്നത് എന്നതും എടുത്തു പറയണം.



Source link

Leave a Reply

Your email address will not be published. Required fields are marked *