Kerala
oi-Sajitha Gopie
സ്വർണവില മുകളിലേക്ക് കുതിക്കുന്ന ഒരു ട്രെൻഡ് ആണ് ഇപ്പോൾ സ്വർണവിപണിയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവില ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത് പവന് 1680 രൂപയാണ്. ഗ്രാമിന് 210 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,07440 രൂപയായി. ഇനിയങ്ങോട്ടും സ്വർണവില ഉയരാൻ തന്നെയാണോ സാധ്യത? സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത് ഇതാണ്:
”ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം കടന്ന പശ്ചാത്തലത്തില്‍ ലോകത്ത് ആകമാനം ഒരു സംഘര്‍ഷാവസ്ഥ ജനിപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നുളള ഒരു കുതിച്ച് കയറ്റത്തിന് കാരണമായിരിക്കുന്നത്. നിലവില്‍ ബിസിനസ്സ് പൊതുവേ മന്ദീഭവിച്ച രീതിയിലാണ് പോകുന്നത്.
സ്വര്‍ണവില അടിക്കടി താഴേക്ക് പതിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.. അപ്പോള്‍ സ്വര്‍ണം വാങ്ങാനുളള ആളുകള്‍ വാങ്ങാതെ കാത്തിരിക്കും. സ്വര്‍ണം വില്‍ക്കാനുളള ആളുകള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അറുതി വരുമെന്നും വില കൂടുമെന്നും കരുതി കാത്തിരിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായി നമ്മളാരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഒന്ന് രണ്ട് ദിവസമായി വിലയില്‍ വര്‍ധനവ് കാണിക്കുന്നത്.
ഇന്നലെ ചെറിയ തോതിലുളള വര്‍ധനവ് ആയിരുന്നുവെങ്കില്‍ ഇന്ന് ഒരു ഗ്രാമിന് 210 രൂപയോളം വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. അത് ആളുകളെ കൂടുതല്‍ ആശങ്കയിലേക്ക് ആഴ്ത്തും. വില്‍ക്കാനുളള ആളുകള്‍ ഒരുപക്ഷേ വില വീണ്ടും വര്‍ധിക്കുമെന്ന് വിചാരിച്ചിരിക്കാനുളള സാധ്യതയും ഉണ്ട്. എന്നിരുന്നാലും സ്വര്‍ണം വാങ്ങാനുളള ആളുകള്‍ ഈ സമയത്ത് ജ്വല്ലറികളിലേക്ക് കൂടുതലായി എത്താനുളള സാധ്യതയുണ്ട്. അത് വിലയെ ആശ്രയച്ചിരിക്കും. ഓരോ ദിവസത്തെയും അപ്ഡേറ്റ് അനുസരിച്ചായിരിക്കും സ്വര്‍ണവിപണി എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് മനസ്സിലാക്കാനാവൂ.

സ്വര്‍ണവില കൂടുന്ന ഒരു ട്രെന്‍ഡിലേക്ക് എത്തിയാല്‍ ആളുകള്‍ എത്രയും പെട്ടെന്ന് വാങ്ങാനാകും ശ്രമിക്കുക. അത് ജ്വല്ലറികളില്‍ കൂടുതല്‍ തിരക്കുണ്ടാക്കാനുളള സാധ്യതയിലേക്കെത്തും.. പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമാണ്. ചൈനയിലെ പ്രമുഖ ബാങ്കുകള്‍ ജൂലൈ 24ന് ഷാംഗായ് ഗോള്‍ഡ് എക്സേഞ്ചില്‍ റീട്ടെയ്ല്‍ വ്യാപാരം അവസാനിപ്പിക്കും എന്നൊരു വിവരം വരുന്നുണ്ട്. അത് സ്വര്‍ണവില ഉയര്‍ത്തും.
മാത്രമല്ല ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചൈന മധ്യസ്ഥനായേക്കും എന്നും വാര്‍ത്തകളുണ്ട്. അങ്ങനെ വന്നാല്‍ ഏകദേശം 4200 ഡോളര്‍ വരെ സ്വര്‍ണവില എത്താനുളള സാധ്യത കാണുന്നു. 4100 ഡോളര്‍ വരെ ഇപ്പോള്‍ എത്തിയിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വില ഉയരുന്നതിന് മുന്‍പേ വാങ്ങുന്നതാണ് നല്ലത്. വില്ക്കാനുളളവര്ക്ക് കുറച്ച് കൂടി കാത്തിരിക്കാം. അതേ സമയം ഇതെല്ലാം പ്രവചനാതീതവുമാണ്”.