Headlines

ആദ്യ പാദത്തിൽ തിളങ്ങുന്ന പ്രകടനം കാഴ്ച വെച്ച് അദാനി പവർ ലിമിറ്റഡ്, ലാഭം ഉയർന്നു| Adani Power Q1 FY27 Results: PAT Rises 47% to Rs 4,867 Crore, Revenue Jumps 33%


Partner Content

oi-Sajitha Gopie

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അദാനി പവർ ലിമിറ്റഡ്. കമ്പനിയുടെ ആദായം മുൻവർഷത്തേക്കാളും 47.2% വർധിച്ച് 4866.60 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 14573.70 കോടി രൂപയായിരുന്ന കമ്പനിയുടെ മൊത്തം വരുമാനം. ഇത് 32.6% ഉയർന്ന് 19322.30 കോടി രൂപയിലെത്തി. ഇബിഐടിഡിഎ 36.1% വർധിച്ച് 8369.09 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 6149.83 കോടി രൂപയായിരുന്നു.

കമ്പനിയുടെ തുടർപ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28.1% വർധിച്ച് 17550.43 കോടി രൂപയായി. ഇതിൽ നിന്നുള്ള ഇബിഐടിഡിഎ 21.6% ഉയർന്ന് 6982.75 കോടി രൂപയിലുമെത്തി. ഊർജ്ജ ആവശ്യം കൂടിയതും കൂടുതൽ വൈദ്യുതി വിൽപ്പനയും മെച്ചപ്പെട്ട താരിഫ് നിരക്കുകളും കൂടാതെ പ്രവർത്തനശേഷിയുള്ള പ്ലാന്റുകളുടെ വർധനവുമാണ് ഈ വളർച്ചയ്ക്ക് സഹായകരമായത് എന്ന് കമ്പനി വ്യക്തമാക്കുന്നു.

കടുത്ത വേനൽ കാരണം രാജ്യത്തുടനീളം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവാണുണ്ടായത്. 2026 മേയ് മാസത്തിൽ രാജ്യത്തെ പരമാവധി വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 270.8 ജിഗാവാട്ടിലേക്ക് എത്തി. സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ മൊത്തം വൈദ്യുതി ഉപഭോഗം 8.4% വർധിച്ച് 485.4 ബില്യൺ യൂണിറ്റായി. അതിനനുസരിച്ച് അദാനി പവറിന്റെ സംയോജിത വൈദ്യുതി വിൽപ്പനയും വർധിച്ചു. ഇത് 16.9% വർധിച്ച് 28.8 ബില്യൺ യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇത് 24.6 ബില്യൺ യൂണിറ്റ് ആയിരുന്നു. കമ്പനിയുടെ നിലവിലെ ശേഷി 18330 മെഗാവാട്ടാണ്..പ്ലാന്റ് ലോഡ് ഫാക്ടർ കഴിഞ്ഞ വർഷത്തെ 67 ശതമാനത്തിൽ നിന്ന് 77.9 ശതമാനമായി മെച്ചപ്പെട്ടു.

വൈദ്യുതി വാങ്ങൽ കരാറുകൾ വഴിയുള്ള വിൽപ്പന 30.3% വർധിച്ച് 24.5 ബില്യൺ യൂണിറ്റായി. ഇതിലൂടെയള്ള താരിഫ് നിരക്ക് 8.5% ഉയർന്ന് യൂണിറ്റിന് 5.95 രൂപയിലെത്തി. ഉയർന്ന ആവശ്യകതയെത്തുടർന്ന് മർച്ചന്റ്/ഹ്രസ്വകാല വൈദ്യുതി വിൽപ്പന നിരക്കുകൾ 13.1% വർധിച്ച് യൂണിറ്റിന് 7.04 രൂപയായി.

Adani

ജയ്‌പ്രകാശ് അസോസിയേറ്റ്‌സിന്റെ സ്വത്തുക്കൾ ഏറ്റെടുത്തു

180 മെഗാവാട്ടിന്റെ ചുർക്ക് തെർമൽ പവർ പ്ലാന്റ്, ജയ്‌പ്രകാശ് പവർ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ 24% ഓഹരികൾ, പ്രയാഗ്‌രാജ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെ 11.49% ഓഹരികൾ എന്നിവ അദാനി പവർ സാമ്പത്തിക വർഷത്തിന്റെ ഈ പാദത്തിൽ ഏറ്റെടുത്തു.

കൂടാതെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡുമായി 25 വർഷത്തെ കരാറിലും കമ്പനി ഒപ്പുവെച്ചു. DBFOO മാതൃകയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 2×800 മെഗാവാട്ട് അൾട്രാ-സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിൽ നിന്ന് 1600 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനായുളള കരാറാണിത്.

ലക്ഷ്യം 45 ജിഗാവാട്ട് ഉൽപ്പാദനശേഷി

കമ്പനിയുടെ ആകെ വൈദ്യുതി ഉൽപ്പാദനശേഷി 45 ജിഗാവാട്ടിലേക്ക് ഉയർത്താനുള്ള പദ്ധതികൾ മുന്നോട്ടുപോകുകയാണെന്ന് അദാനി പവർ വ്യക്തമാക്കുന്നു. 1320 മെഗാവാട്ടിന്റെ കോർബ ഫേസ്-2 സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്ട് ഈ വർഷം തന്നെ പ്രവർത്തനസജ്ജമാകും. ജൂൺ 30 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 88 ശതമാനത്തിലധികം പണിപൂർത്തിയായ 1600 മെഗാവാട്ട് മഹാൻ ഫേസ്-2 പ്രോജക്ട്, 2027-28 സാമ്പത്തക വർഷത്തിലെ ആദ്യ പാദത്തിൽ പ്രവർത്തനം ആരംഭിക്കും.

1600 മെഗാവാട്ട് ശേഷിയുള്ള റായ്പൂർ ഫേസ്-2 പ്രോജക്ടിന്റെ 62 ശതമാനത്തിലധികവും, റായ്ഗഡ് ഫേസ്-2 പ്രോജക്ടിന്റെ 54 ശതമാനത്തിലധികവും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശിലെ 1600 മെഗാവാട്ടിന്റെ മിർസാപൂർ ഗ്രീൻഫീൽഡ് അൾട്രാ-സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

കമ്പനിക്ക് എക്കാലത്തെയും ഉയർന്ന ക്വാർട്ടർലി ഇബിഐടിഡിഎ നേടാനായത് കുറഞ്ഞ പ്രവർത്തനച്ചെലവിന്റെയും കാര്യക്ഷമതയുടെയു തെളിവാണെന്ന് അദാനി പവർ സിഇഒയായ എസ് ബി ഖയാലിയ ചൂണ്ടിക്കാട്ടുന്നു. 45 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്ക് കമ്പനി വേഗത്തിൽ കുതിക്കുകയാണ്. ജയ്‌പ്രകാശ് അസോസിയേറ്റ്‌സിന്റെ ആസ്തികൾ ഏറ്റെടുത്തത് ഇതിന് കരുത്തുപകരും. മാത്രമല്ല ആഭ്യന്തര-അന്തർദേശീയ ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ കമ്പനി പരിശോധിച്ചുവരികയാണെന്നും ആണവോർജ്ജ മേഖലയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി പവർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രാൻഡ് ഫിനാൻസിന്റ’ 2026ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എനർജി ബ്രാൻഡായി അദാനി പവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1.8 ബില്യൺ ഡോളറാണ് കമ്പനിയുടെ ബ്രാൻഡ് മൂല്യം. 85.4 ബ്രാൻഡ് സ്ട്രെങ്ത് സ്കോറോടെ എഎഎ റേറ്റിംഗും കമ്പനി സ്വന്തമാക്കി.

സാമ്പത്തിക സ്ഥിതി

കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കലുകളും അടക്കം നടക്കുന്നുണ്ടെങ്കിലും ചെലവുകൾ കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചട്ടുണ്ട്. ഒന്നാം പാദത്തിൽ പലിശച്ചെലവുകൾ 5.19% മാത്രം വർധിച്ച് 901.37 കോടി രൂപയായെന്ന് കമ്പനി വ്യക്തമാക്കുന്നു.

നികുതിക്ക് മുമ്പുള്ള ലാഭം മുൻവർഷത്തെ 4204.31 കോടി രൂപയിൽ നിന്ന് 50 ശതമാനത്തോളം വർധിച്ച് 6300.49 കോടി രൂപയായി. ജയ്‌പ്രകാശ് പവർ വെഞ്ചേഴ്‌സിലെ ഓഹരി പങ്കാളിത്തത്തിന് ശേഷം അനുബന്ധ സ്ഥാപനത്തിൽ നിന്നുള്ള ലാഭവിഹിതം 117.69 കോടി രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്.

2026 മാർച്ച് 31ലെ കണക്കനുസരിച്ച് 53555.54 കോടി രൂപയായിരുന്ന മൊത്തം കടം 2026 ജൂൺ 30 ആയപ്പോഴേക്കും 58381.32 കോടി രൂപയായി. നിലവിലെ അറ്റ കടബാധ്യത 47642.80 കോടി രൂപയാണ്. കമ്പനിയുടെ വളർച്ചയ്ക്ക് കരുത്താകുന്നത് മികച്ച പ്രോജക്ട് നിർവ്വഹണ ശേഷിയും സ്വന്തം ഫണ്ട് ഉപയോഗിച്ചുള്ള മൂലധന നിക്ഷേപം അടക്കമുളള കാര്യങ്ങളുമാണെന്ന് അദാനി പവർ വ്യക്തമാക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *