Headlines

ബാത്ത്റൂമിലെ ദുർഗന്ധം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലേ? അതിന് ഒരു പിടി ഉപ്പ് മതി| Toilet Cleaning Tips: Can’t get rid of the bad smell in your bathroom no matter what you do? A handful of salt is all you need.


Lifestyle

oi-Sajitha Gopie

പല വീട്ടുകാരും നേരിടുന്ന പ്രശ്നമാണ് എത്രയൊക്കെ തേച്ചുരച്ച് വൃത്തിയായി കഴുകിയാലും ബാത്ത്റൂമിൽ നിന്നും ഉയരുന്ന ദുർഗന്ധം. പലതരം ടോയ്ലറ്റ് ക്ലീനറുകൾ ഉപയോഗിച്ച് മടുത്ത് നിൽക്കുകയാണോ നിങ്ങൾ?

എങ്കിൽ നിങ്ങളുടെ ബാത്ത്റൂമിൽ മാറാതെ നിൽക്കുന്ന ആ ദുർഗന്ധം പണച്ചെലവില്ലാതെ മാറ്റാനുളള വഴി പറഞ്ഞ് തരാം. അതും നിങ്ങളുടെ അടുക്കളയിലുളള ഉപ്പ് ഉപയോഗിച്ചുളള ഒരു എളുപ്പവഴി. ഉപ്പിന് ടോയ്ലറ്റിലെ ദുർഗന്ധം മാറ്റാനാകുമോ എന്നല്ലേ..

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കുറച്ച് ഉപ്പ് എടുത്ത് ടോയ്‌ലറ്റിലെ ക്ലോസറ്റിലേക്ക് ഇടുക. അരക്കപ്പ് മുതൽ ഒരു കപ്പ് വരെ ഉപ്പിടാം. ഇത് ഫ്ലഷ് ചെയ്യാതെ 6 മുതൽ 8 മണിക്കൂർ വരെ അങ്ങനെ തന്നെ വെക്കുക. രാവിലെ എഴുന്നേറ്റ ശേഷം ഒരു ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ക്ലോസറ്റിന്റെ ഉൾവശം നന്നായി ഉരച്ചു കഴുകുക. അതിനുശേഷം ഫ്ലഷ് ചെയ്യാം.

Toilet

നിങ്ങളുടെ ടോയ്ലറ്റ് വെട്ടിത്തിളങ്ങുന്നത് കാണാം. മാത്രമല്ല ദുർഗന്ധവും ഉണ്ടാകില്ല. ദിവസവും ഇത് പരീക്ഷിക്കാവുന്നതാണ്. ഉപ്പിന് കറകളെയും അഴുക്കിനെയും അലിയിക്കാനുളള ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് തന്നെ രാത്രി മുഴുവൻ ഉപ്പുവെള്ളത്തിൽ കിടക്കുന്ന കറകൾ രാവിലെ ബ്രഷ് ചെയ്യുമ്പോൾ എളുപ്പത്തിൽ ഇളകിപ്പോരും. ഇനി ഇതിലും മെച്ചപ്പെട്ട വൃത്തി ലഭിക്കണം എന്നാണെങ്കിൽ ഉപ്പിടുന്ന കൂട്ടത്തിൽ ക്ലോസറ്റിലേക്ക് ഒരുപിടി ബേക്കിംഗ് സോഡ കൂടി ചേർക്കാവുന്നതാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *