Headlines

പാമ്പ് ഒളിച്ചിരിക്കുന്നത് വാഷിംഗ് മെഷീനിനുളളിലാണെങ്കിലോ? പാമ്പിനെ തുരത്താൻ 7 വഴികൾ| What If a Snake Is Hiding Inside Your Washing Machine? 7 Ways to Drive It Away


Lifestyle

oi-Sajitha Gopie

പാമ്പുകൾക്ക് നമ്മുടെ വീടിന് അകത്ത് കയറാൻ ഇപ്പോൾ മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതായിരിക്കുകയാണ്. പറമ്പിലോ കുറ്റിക്കാട്ടിലോ അല്ല, വീട്ടിലെ വാഷിംഗ് മെഷീനകത്ത് വരെ പാമ്പ് കയറിയിരിക്കുന്നതായുളള വാർത്തകളും വീഡിയോകളും സമീപകാലത്തായി പുറത്ത് വരുന്നുണ്ട്.

മനുഷ്യനെ ഉപദ്രവിക്കാനായി ബോധപൂർവ്വം പാമ്പ് വാഷിംഗ് മെഷീനുളളിൽ കയറി ഇരിക്കുന്നതല്ല. സുരക്ഷിതമായ ഒരിടമെന്ന് കരുതിയാണ്. ഇതറിയാതെ വാഷിംഗ് മെഷീനുളളിൽ കയ്യിട്ടാൽ അപകടം സംഭവിക്കാം. ചില മുൻകരുതലുകൾ എടുത്താൽ ഈ അപകടം ഒഴിവാക്കാം. അതിനുള്ള 7 വഴികൾ ഇതാ..

ഓരോ തവണയും ഉപയോഗിക്കുന്നതിന് മുൻപ് വാഷിംഗ് മെഷീനുകൾ പരിശോധിക്കാൻ മറക്കരുത്. നിങ്ങളുടെ വാഷിംഗ് മെഷീൻ വീടിന്റെ പുറത്തോ അടുക്കള വശത്തോ ആണ് വെച്ചിരിക്കുന്നതെങ്കിൽ പ്രത്യേകിച്ചും. അടപ്പ് തുറന്നാണ് കിടന്നിരുന്നതെങ്കിൽ അതിന്റെ ഉള്ളിലും മെഷീന്റെ അടിഭാഗത്തും പൈപ്പുകളിലും പാമ്പുകളോ മറ്റ് ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

Snake

വാഷിംഗ് മെഷീനുകളുടെ പുറകുവശം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. കാർഡ്ബോർഡ് പെട്ടികൾ, പഴയ പത്രങ്ങൾ, ഉപയോഗിക്കാത്ത ബക്കറ്റുകൾ, ചാക്കുകൾ, വിറക് ഇവയൊന്നും വാഷിംഗ് മെഷീന് സമീപത്ത് കൂട്ടിയിടാതിരിക്കുക. ഇതൊക്കെ പാമ്പുകൾക്ക് ഒളിച്ചിരിക്കാവുന്ന ഇടങ്ങളാണ്.

വാതിലുകൾ, ജനലുകൾ, പ്ലംബിംഗ് പൈപ്പുകൾ, എന്നിവയുടെ അരികിലുള്ള ചെറിയ സുഷിരങ്ങളിലൂടെയും ചുവരുകളിലെ വിള്ളലുകളിലൂടെയും പാമ്പുകൾക്ക് അകത്തുകടക്കാം. ഇത്തരം ദ്വാരങ്ങൾ അടയ്ക്കുക. പാമ്പുകൾ വീട്ടിലേക്ക് കയറുന്നത് പ്രധാനമായും ഭക്ഷണത്തിന് വേണ്ടിയാണ്. എലി, തവള, പല്ലി ഇവയൊന്നും വീട്ടിലില്ലെന്ന് ഉറക്ക് വരുത്തുക.

വീടിന് സമീപത്തെ കാടൊക്കെ വെട്ടിത്തെളിക്കുക. വിറകുകൂനകൾ, ഇഷ്ടികകൾ, ഉപയോഗിക്കാത്ത ചട്ടികൾ ഇവയിലൊക്കെ പാമ്പ് ഒളിച്ചിരിക്കാം. പുല്ലുകൾ കൃത്യമായി വെട്ടിനിർത്തുകയും പറമ്പിലെ കരിയിലക്കൂട്ടങ്ങളൊക്കെ മാറ്റി വൃത്തിയായി സൂക്ഷിക്കുന്നതും പാമ്പുകളെ അകറ്റാൻ സഹായിക്കും.

തുറന്നുകിടക്കുന്ന ഓടകളും പൊട്ടിയ അഴുക്കുചാൽ മൂടികളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും തവളകളെയും പ്രാണികളെയും ആകർഷിക്കും. ഇത് വഴി പാമ്പുകളും എത്തും. ഓടകൾ കൃത്യമായി മൂടുകയും പൊട്ടിയ പൈപ്പുകൾ നന്നാക്കുകയും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

ഏറ്റവും പ്രധാനപ്പെട്ടത്, വാഷിംഗ് മെഷീൻ പോലുളള വീട്ടുസാധനങ്ങളിൽൽ പാമ്പിനെ കണ്ടാൽ സ്വയം മാറ്റാൻ ശ്രമിക്കരുത്.. പേടിച്ചോടുന്ന പാമ്പ് ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ അതിനെ അടിക്കാനോ പിടിക്കാനോ ശ്രമിക്കരുത്. ഉടനെ തന്നെ വനംവകുപ്പിനെയോ അംഗീകൃത പാമ്പുപിടുത്തക്കാരെയോ വിവരമറിയിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *