Headlines

ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം! | Mercury Transit 2026; These Zodiac Signs May Buy Gold Or Silver And Even Travel Abroad From July 24


Astrology

oi-Nidhin Illikkambath

ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നോക്കേണ്ട കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ ഉണ്ടാവാറുള്ളത്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

Mercury Transit 2026

ഇതിന് പുറമേ ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.

സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നായിരുന്നു അത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ. അതിനാൽ തന്നെ ബുധന്റെ മാറ്റം വളരെ പ്രധാനമാണ്.

അത്തരമൊരു സുപ്രധാന മാറ്റമാണ് വരാനിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 1ന് ബുധൻ അസ്‌തമിക്കുകയും ആ അവസ്ഥയിൽ മിഥുന രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്‌തിരുന്നു. അതിനുശേഷം, ജൂലൈ 24ന് ബുധൻ മിഥുന രാശിയിൽ നേരിട്ട് എത്തുകയും അടുത്ത ദിവസം തന്നെ മിഥുന രാശിയിൽ ഉദിക്കുകയും ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ചില രാശികൾക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ട് തരാൻ ഇടയുണ്ട്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം.

ഇടവം

ബുധന്റെ മാറ്റം ഈ രാശിക്കാരെ പല രീതിയിൽ തുണയ്ക്കും. തുലാം രാശിയിലെ ആളുകള്‍ക്ക് ഇക്കാലയളവില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കാനിടയുണ്ട്. മുൻപ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ഉൾപ്പെടെ വരുമാനം ലഭിക്കും. സ്വര്‍ണം, വെള്ളി എന്നീ വിലപിടിപ്പുള്ളവായുടെ ആഭരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള സാധ്യതയും തെളിയുന്നുണ്ട്. ജീവിതത്തിൽ ഇതുവരെയുണ്ടായിരുന്ന എല്ലാ ഒറ്റപ്പെടലുകളും മാറും.

മകരം

ഇക്കൂട്ടരുടെ കാലങ്ങളായുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കൂടാതെ സന്താന ഭാഗ്യവും കൈവരും. കുടുംബാഗംങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിന് പോവാനുള്ള അവസരം കാണുന്നു. ബുധന്റെ സ്വാധീനം കാരണം പഴയ വാഹനം വാങ്ങി പുതിയത് സ്വന്തമാക്കാൻ സാധ്യത തെളിയുന്നുണ്ട്. ഇവരുടെ ആരോഗ്യവും മെച്ചപ്പെടും. ഏറെക്കാലമായി അലട്ടിയിരുന്ന ചില മാനസിക പ്രശ്‌നങ്ങൾ വിട്ടൊഴിയും.

കർക്കിടകം

വീടുപണി വേഗത്തിൽ മുന്നേറും. സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന തടസങ്ങള്‍ എല്ലാം ഒഴിവാകും. ജോലി സംബന്ധമായ ആവശ്യത്തിന് വിദേശ യാത്ര നടത്താൻ സാധ്യതയുണ്ട്. അവിവാഹിതർക്ക് നല്ല വിവാഹാലോചനകള്‍ വരും. ഇവരുടെ വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ആരോഗ്യം മെച്ചപ്പെട്ടേക്കും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വർധിക്കും. സുഹൃത്തുക്കളുമായുള്ള പിണക്കം മാറും.



Source link

Leave a Reply

Your email address will not be published. Required fields are marked *