‘ലവ് ജിഹാദ് ബ്രാൻഡ് അംബാസഡർ’ എന്ന് പലരും കളിയാക്കിയ വേളയിലാണ് ആമിർ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിയത്. ഗൗരി സ്പ്രാറ്റ് ഹിന്ദുവല്ല. ക്രിസ്തീയ മതത്തിൽ നിന്നുള്ള വ്യക്തിയാണ്. പോരെങ്കിൽ, അവർ മതാചാരങ്ങൾ പിന്തുടരുന്നുമില്ല. “ഞാൻ വിവാഹം ചെയ്തുവെങ്കിലും, റീന, കിരൺ, ഗൗരി എന്നിവർ മതംമാറീട്ടില്ല. ഞങ്ങളുടേത് സിവിൽ വിവാഹമായിരുന്നു. ഗൗരി ഹിന്ദുവല്ല. ക്രിസ്ത്യനാണ്. അവർ ആ മതാചാരം പിന്തുടരുന്നുമില്ല,” ആമിർ പറഞ്ഞു
