Last Updated:
സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് (1.7 ലക്ഷത്തിലധികം പേർ). 705 ൽ കൂടുതൽ മാർക്ക് നേടിയ മികച്ച 17 പേർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, തമിഴ്നാട്, തെലങ്കാന എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്
ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികവും വനിതകളാണ്. മികച്ച വിജയം നേടിയവരിൽ ഭൂരിഭാഗം പേരും 17-നും 19-നും ഇടയിൽ പ്രായമുള്ളവരാണ്. ആകെ 720 മാർക്കിൽ 690-ലധികം മാർക്ക് നേടാൻ 138 ഉദ്യോഗാർത്ഥികൾക്ക് സാധിച്ചു. ഈ 138 പേരിൽ 93 ശതമാനത്തിലധികം ആളുകളും ആദ്യമായി നീറ്റ് പരീക്ഷ എഴുതിയവരാണ്.
സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ വിജയിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് (1.7 ലക്ഷത്തിലധികം പേർ). ലക്ഷദ്വീപിൽ നിന്ന് 43 പേരാണ് പരീക്ഷയിൽ വിജയിച്ചത്. 705 ൽ കൂടുതൽ മാർക്ക് നേടിയ മികച്ച 17 പേർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, തമിഴ്നാട്, തെലങ്കാന എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് യഥാർത്ഥ പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21-ന് പരീക്ഷ വീണ്ടും നടത്തിയത്. പരീക്ഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിനാണ് ഇത് വഴിവെച്ചത്. ഇന്ത്യയിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷത്തിലധികം മെഡിക്കൽ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ പരീക്ഷാ ജീവനക്കാർ, പോലീസ്, നിരീക്ഷകർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗാസ്ഥർ എന്നിവരടക്കം ഏതാണ്ട് 7 ലക്ഷത്തോളം ജീവനക്കാരെ വിന്യസിച്ചു. 1.38 ലക്ഷത്തിലധികം സിസിടിവി ക്യാമറകൾ ഉപയോഗിച്ച് 95,000-ത്തിലധികം പരീക്ഷാ ഹാളുകൾ തത്സമയം നിരീക്ഷിച്ചു. ഡിജിറ്റൽ ക്രമക്കേടുകൾ തടയുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളിൽ 51,000-ത്തിലധികം സിഗ്നൽ ജാമറുകളും സ്ഥാപിച്ചിരുന്നു.
New Delhi,Delhi
