Headlines

നടൻ ആമിർ ഖാന് നേരെ പരസ്യ വധഭീഷണി! വധിക്കുന്നവർക്ക് അയോധ്യയിലെ പുരോഹിതൻ 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു|Aamir Khan Receives Death Threat: Ayodhya Priest Announces Rs 5 Crore Bounty


Movie News

oi-Aromal R

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്നത്. താരത്തിന്റെ മൂന്നാം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇപ്പോൾ ഇതാ താരത്തിന് നേരെ പരസ്യ വധഭീഷണി ഉയർന്നിരിക്കുകയാണ്. അയോധ്യ ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം നൽകുമെന്ന് വിവാദപരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈയിടെ ബ്യൂട്ടി ആൻഡ് വെൽനസ് മേഖലയിലെ പ്രൊഫഷണലായ ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ മൂന്നാം വിവാഹം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ബജ്‌രംഗ് ദൾ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ലവ് ജിഹാദ് ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിലേക്ക് പ്രകോപനപരമായ പ്രസ്താവനയുമായി പുരോഹിതനും രംഗത്തെത്തിയത്.

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ഇതിനെ പൂർണ്ണമായി പിന്തുണച്ചു കൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ രംഗത്തെത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രതികരണം. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചതും മൂന്നും ഹിന്ദു സ്ത്രീകളെയാണെന്നതും വെറുമൊരു ആരോപണമല്ല, അത് വ്യക്തമായ യാഥാർത്ഥ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം ആളുകളോട് സമൂഹം ഉടൻ തന്നെ പ്രതികരിക്കണമെന്നും ഇവർ രാജ്യത്ത് വലിയ രീതിയിലുള്ള ഭിന്നത ഉണ്ടാക്കുകയാണെന്നും പരമഹംസ് ആരോപിച്ചു.

aamir-khan-41351784206383 jpg

ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യാ ധാമിൽ നിന്നും തപസ്വി ഛാവണി പീഠാധീശ്വർ എന്ന പദവിയിൽ നിന്നുകൊണ്ട് തന്നെയാണ് താൻ ഈ 5 കോടി രൂപയുടെ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്നാണ് പരമഹംസ് ആചാര്യ പറയുന്നത്. ആമിർ ഖാനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ ഇല്ലാതാക്കുന്ന വ്യക്തിയുടെ മുഴുവൻ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അവരുടെ കുടുംബത്തിന് 5 കോടി രൂപ നൽകുമെന്നുമാണ് ഭീഷണിയിലൂടെ ഇയാൾ പറയുന്നത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നൂറോ ഇരുനൂറോ ആളുകളെ ഇല്ലാതാക്കിയാൽ ഈ പ്രശ്നം രാജ്യത്ത് പൂർണ്ണമായും അവസാനിക്കുമെന്നും അയോധ്യയിലെ ഈ പുരോഹിതൻ പറയുന്നു.

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിർ ഖാൻ 1986-ലാണ് നിർമ്മാതാവായ റീന ദത്തയെ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ദാമ്പത്യ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. എന്നാൽ 2002-ൽ ഇവർ വിവാഹമോചനം നേടി. പിന്നീട് 2005-ൽ പ്രശസ്ത ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചു. നീണ്ട 16 വർഷത്തെ ജീവിതത്തിന് ശേഷം 2021-ൽ ഇവർ വേർപിരിയൽ പ്രഖ്യാപിച്ചു. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. ഇതിന് ശേഷമാണ് ഈ മാസം ജൂലൈ 5-ന് ബാന്ദ്ര പാലി ഹില്ലിലെ തന്റെ വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ മൂന്നാം വിവാഹം നടന്നത്. ഈ വ്യക്തിപരമായ തീരുമാനത്തിന് പിന്നാലെയാണ് ബോളിവുഡിനെയും രാജ്യത്തെയും ഒരുപോലെ ഞെട്ടിച്ച വധഭീഷണി താരത്തിന് നേരെ ഉയർന്നിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *