Headlines

‘ആരെന്ന് പറഞ്ഞാൽ 100 യൂറോ’ അയർലൻഡിലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് 10 വർഷം മുൻപത്തെ സഹതാരത്തെ തിരിച്ചറിഞ്ഞ് ധ്യാൻ | Buzz News


Last Updated:

അയർലൻഡിൽ നടന്ന ഒരു പരിപാടിയിൽ വേദിയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് കാണികൾക്കിടയിൽ നിന്നൊരാളെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്

ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന്
ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന്

പത്ത് വർഷം മുൻപ് ഒന്നിച്ച് അഭിനയിച്ച സഹതാരത്തെ ഒരു വിദേശ വേദിയിലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് നടൻ ധ്യാൻ ശ്രീനിവാസൻ തിരിച്ചറിഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2016ൽ പുറത്തിറങ്ങിയ ‘ഒരേ മുഖം’ എന്ന സിനിമയിൽ തനിക്കൊപ്പം വേഷമിട്ട ഉണ്ണി കാർത്തികേയൻ എന്ന നടനെയാണ് ധ്യാൻ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ധ്യാൻ തന്നെ ഇന്നും ഓർക്കുന്നുണ്ടെന്ന കാര്യം വലിയ അത്ഭുതത്തോടെയാണ് ഉണ്ണി കേട്ടത്.

അയർലൻഡിൽ നടന്ന ഒരു പരിപാടിയിൽ വേദിയിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് കാണികൾക്കിടയിൽ നിന്നൊരാളെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. ‘നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ’ എന്ന് ധ്യാൻ ചോദിച്ചതോടെ, താൻ ആരെന്നു കൃത്യമായി പറഞ്ഞാൽ നൂറ് യൂറോ തരാമെന്ന് ഉണ്ണി വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ ഒട്ടും ആലോചിക്കാതെ തന്നെ ‘ഒരേമുഖം’ സിനിമയിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നതല്ലേ എന്ന് ധ്യാൻ ഓർത്തെടുത്ത് പറയുകയായിരുന്നു.

ധ്യാൻ ശ്രീനിവാസനൊപ്പമുള്ള ഈ അപൂർവ നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഉണ്ണി കാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്:

“‘ഒരേമുഖം’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് കൃത്യം പത്ത് വർഷം തികയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ തികച്ചും സ്വാഭാവികമായി ഉണ്ടായ ഒരു റീയൂണിയൻ ആണിത്. ഒട്ടും പ്ലാൻ ചെയ്തതല്ല. അയർലണ്ടിലെ ആ വൻ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് ധ്യാൻ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സർപ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യൻ എന്നെ ഓർക്കുന്നല്ലോ, മറന്നുകാണും എന്നാണ് ഞാൻ കരുതിയത്. നന്ദിയുണ്ട് ധ്യാൻകുട്ടാ, എനിക്കൊരു റീ-എൻട്രി തന്നതിന്. ശരിക്കും ഒരു റീ-എൻട്രി ഉണ്ട്, ആ കാര്യമാണ് ഞങ്ങൾ അവിടെ സംസാരിച്ചതും (അത് എന്താണെന്ന് പിന്നീട് പറയാം).”

വർഷങ്ങൾ കഴിഞ്ഞിട്ടും ചെറിയ വേഷങ്ങളിൽ ഒപ്പം അഭിനയിച്ചവരെപ്പോലും മറക്കാത്ത ധ്യാൻ ശ്രീനിവാസന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികളും ആരാധകരും.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

‘ആരെന്ന് പറഞ്ഞാൽ 100 യൂറോ’ അയർലൻഡിലെ ജനക്കൂട്ടത്തിനിടയിൽ നിന്ന് 10 വർഷം മുൻപത്തെ സഹതാരത്തെ തിരിച്ചറിഞ്ഞ് ധ്യാൻ



Source link

Leave a Reply

Your email address will not be published. Required fields are marked *