Headlines

സ്വര്‍ണവില ഇന്ന് 10 രൂപ കുറഞ്ഞു; പുതിയ മാറ്റം ഇന്ന് മുതല്‍ നടപ്പാക്കും, ഗ്രാം-പവന്‍ നിരക്ക് അറിയാം | Kerala Gold Rate Today: 22 Carat Gold Falls By Rs 10 Per Gram; 18 Carat Price Unified Across The State, Details


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രം. ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. യുദ്ധം ശക്തിപ്പെട്ടതിനാല്‍ ഇനിയും ക്രൂഡ് വില കുതിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ സൂചിക ഉയരുകയും സ്വര്‍ണവില കുറയുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു.

അമേരിക്ക ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍ തിരിച്ചടിയും. ഇതിനിടെ സൗദി അറേബ്യയും യമനും തമ്മിലുള്ള പോര് ശക്തമായിരിക്കുകയാണ്. മറ്റൊരു യുദ്ധം കൂടി പശ്ചിമേഷ്യയില്‍ ആരംഭിക്കുമോ എന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ വിപണിയുടെ താളംതെറ്റും. പുതിയ സംഭവങ്ങളെല്ലാം ഏത് രീതിയില്‍ പൊതുജനങ്ങളെ ബാധിക്കുമെന്ന് വൈകാതെ അറിയാം. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം…

gold price kerala july14

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13090 രൂപയാണ് വില. പവന് 104720 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4015 ഡോളറായി. ഇവിടെ നിന്ന് വില കൂടുകയോ കുറയുകയോ ചെയ്താല്‍ വരുംദിവസങ്ങളില്‍ കേരളത്തിലും വിലയില്‍ മാറ്റമുണ്ടാകും. അതേസമയം, കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 235 രൂപയാണ്. 10 ഗ്രാമിന് 2350 രൂപയും.

18 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഒരൊറ്റ വില

22 കാരറ്റ് സ്വര്‍ണത്തിന് വലിയ വില മുന്നേറ്റമുണ്ടായതോടെ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. കൗമാരക്കാര്‍ ഈ സ്വര്‍ണത്തോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അതേസമയം, വ്യത്യസ്തമായ വിലയാണ് ഈ സ്വര്‍ണത്തിന് ജ്വല്ലറികള്‍ ഈയാക്കിയിരുന്നത്. ഇനി ഇതില്‍ മാറ്റം വരും.

സംസ്ഥാനത്ത് ഉടനീളം 18 കാരറ്റ് സ്വര്‍ണത്തിന് ഒരൊറ്റ വിലയാക്കാന്‍ ജ്വല്ലറി വ്യാപാരികളുടെ സംഘടനകള്‍ ഏകകണ്ഠമായി തീരുമാനിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ ഗ്രാം വില 10755 രൂപയാണ്. 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഈ സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല. മാത്രമല്ല, ബാങ്കുകളില്‍ വായ്പയ്ക്ക് ഈ സ്വര്‍ണം സ്വീകരിക്കാറില്ല.

ആഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മികച്ച ഒപ്ഷനാണ് 18 കാരറ്റ്. അതേസമയം, കേരളത്തില്‍ ഇതിന് താഴെയുള്ള കാരറ്റുകളും ലഭ്യമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 8380 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5405 രൂപയുമാണ്. 22 കാരറ്റ് സ്വര്‍ണത്തില്‍ മാത്രമാണ് ആഭരണവും കോയിനും കിട്ടുക. അതിന് താഴേക്കുള്ള സ്വര്‍ണത്തില്‍ ആഭരണം മാത്രമേ ലഭിക്കൂ. 22 കാരറ്റ്് വില ഒരു ലക്ഷം രൂപ കടന്ന പിന്നാലെ ചെറിയ കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *