Headlines

Jailer 2| വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നവർ ആരെല്ലാം? രജിനികാന്തിന്റെ ‘ജയിലര്‍ 2 റിലീസ് തീയതി പുറത്ത് | സിനിമാ വാർത്ത


Last Updated:

മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം

വിനായകൻ, രജിനികാന്ത്
വിനായകൻ, രജിനികാന്ത്

രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജയിലര്‍ 2ന്റെ റിലീസ് തീയതി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ വില്ലനായ വിനായകന്റെ വര്‍മന്റെ ഡയലോഗിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള വിഡിയോയില്‍ നിരവധി താരങ്ങള്‍ വന്നു പോകുന്നുണ്ട്.

മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. ഇവര്‍ക്ക് പുറമെ രമ്യ കൃഷ്ണന്‍ അടക്കമുള്ള മറ്റ് താരങ്ങളും വിഡിയോയിലുണ്ട്. അതേസമയം രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിട്ടില്ല. ഒക്ടോബര്‍ 15 ന് ചിത്രം തിയേറ്ററുകളിലത്തും.

വന്‍ താരനിര ഒരുമിച്ച ആദ്യ ഭാഗത്തില്‍ മോഹന്‍ലാലും ശിവരാജ്കുമാറും അതിഥി വേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്നും ഹൃത്വിക് റോഷനുമെത്തുന്നുണ്ട്. സണ്‍ പിക്‌ച്ചേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം.

പ്രധാന വില്ലൻ വേഷത്തിലെത്തുന്ന സുരാജിന്റെ കണ്ണുകളുടെ ദൃശ്യം ടീസറിൽ വന്നുപോകുന്നു.

2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസില്‍ 600 കോടിയിലേറെയാണ് ചിത്രം നേടിയത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീതസംവിധാനം.

മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/

Jailer 2| വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നവർ ആരെല്ലാം? രജിനികാന്തിന്റെ ‘ജയിലര്‍ 2 റിലീസ് തീയതി പുറത്ത്



Source link

Leave a Reply

Your email address will not be published. Required fields are marked *