Headlines

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു | സിനിമാ വാർത്ത


Last Updated:

നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു

News18
News18

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു.സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ

അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും  നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു.

മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ജോയ് മാത്യു രാജി കത്തിൽ പറയുന്നു.

ജോയ് മാത്യുവിന്റെ രാജിക്കത്തിലെ പ്രസക്തഭാഗങ്ങൾ

‘അമ്മ’ സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ

അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം ഞാനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണ്.

ഭരണസമിതിയിലേക്ക് വന്നവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം സംഘടന പൊതുജനമധ്യത്തിൽ പരിഹാസ്യമായി സമൂഹത്തിൽ ചിരിക്കാനുള്ള വകയായി.

സംഘടന ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിൽ ഞാൻ ഏറെ ഖിന്നനാണ് .

നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ല.

ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോലീസിൽ പരാതിപ്പെടുന്നതുവരെയുള്ള നിർഭാഗ്യകരമായ കാര്യങ്ങളിലേക്ക് ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചിരുന്നവർ തന്നെ എത്തിക്കുന്ന സാഹചര്യം എന്നെ അതീവനിരാശയിലാഴ്ത്തുന്നു.

അശേഷം ജനാധിപത്യബോധമില്ലാത്ത ഒരു സംഘത്തിൽ യാതൊന്നും പ്രവർത്തിക്കാൻ സാധിക്കാതെ വന്നു എന്നതാണ് യാഥാർഥ്യം. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് എന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു

ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.



Source link

Leave a Reply

Your email address will not be published. Required fields are marked *