Last Updated:
ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു
കോട്ടയം: മലയാള ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി. ഇദ്ദേഹം സിനിമയിൽ കൂടുതൽ അവതരിപ്പിച്ചത് പോലീസ് വേഷങ്ങൾ ആയതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം.
സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയലുകളിലും വേഷമിട്ടു.
Summary: Malayalam film and television actor Rajasekharan has passed away. He earned the nickname SI Rajasekharan as he was known for portraying police roles in several films. He was a regular presence in movies directed by Joshi. He was a resident of Chingavanam in Kottayam district
Thiruvananthapuram,Kerala
