Headlines

ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം | സിനിമാ വാർത്ത


Last Updated:

പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു

News18
News18

ബോളിവുഡ് നടൻ ആമിർ ഖാനും (Aamir Khan) ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബീഹാറിലെ ഫോർബ്‌സ്‌ഗഞ്ച് മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു.

പ്രതിഷേധത്തിനിടെ ‘ആമിർ ഖാൻ മുർദാബാദ്’, ‘ആമിർ ഖാൻ ജിഹാദി ഭാരത് ചോഡോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

ആമിർ ഖാൻ തുടർച്ചയായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് ബജ്‌റംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. നടനെതിരെ വിമർശനവുമായി അദ്ദേഹം പ്രസ്താവനയും ഇറക്കി.

“ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദുക്കളെ ദുർബലപ്പെടുത്താനാണ് ആമിർ ഖാൻ ശ്രമിക്കുന്നത്,” മനോജ് സോണി ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആമിർ ഖാനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

“ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്ന അദ്ദേഹം, മക്കൾക്ക് തൈമൂർ, അഫ്രോസ്, സൽമാൻ തുടങ്ങിയ പേരുകൾ നൽകുന്നു. ഇതെന്ത് രീതിയാണ്? മുസ്ലീം സമുദായത്തിലെ പെൺകുട്ടികളെ അദ്ദേഹം എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല? എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്?”, സോണി വീഡിയോ സന്ദേശത്തിൽ ചോദിച്ചതായി ‘സിയാസത്ത്’ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ആമിർ ഖാനെതിരെ നടപടി സ്വീകരിക്കണമെന്ന് സോണി സർക്കാരിനോടും കോടതികളോടും ആവശ്യപ്പെട്ടു.

1986ലാണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിച്ചത്. 2002ൽ ഇരുവരും വിവാഹമോചിതരായി. തുടർന്ന് 2005ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ൽ വേർപിരിഞ്ഞു. അടുത്തിടെ മുംബൈയിലെ വസതിയിൽ വെച്ചാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചത്.

ആരാണ് ഗൗരി സ്പ്രാറ്റ്?

ഗൗരി സ്പ്രാറ്റിന്റെ മാതാവ് തമിഴ് വംശജയും പിതാവ് ഐറിഷ് വംശജനുമാണെന്നാണ് റിപ്പോർട്ടുകൾ. അവരുടെ മുത്തച്ഛൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്നും വിവരങ്ങളുണ്ട്.

ഹെയർഡ്രെസ്സിംഗ് മേഖലയിൽ പ്രൊഫഷണൽ പരിചയമുള്ള ഗൗരി, ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ഫാഷൻ, സ്റ്റൈലിംഗ്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിൽ എഫ്ഡിഎ (FDA) ബിരുദം നേടിയിട്ടുണ്ട്.

ആറു വയസ്സുള്ള ഒരു മകന്റെ അമ്മ കൂടിയായ ഗൗരിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. നിലവിൽ ആമിർ ഖാന്റെ നിർമാണ സ്ഥാപനമായ ആമിർ ഖാൻ ഫിലിംസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ഗൗരി.



Source link

Leave a Reply

Your email address will not be published. Required fields are marked *